മണപ്പുറത്തിന്റെ 'സായൂജ്യം'; തിരുപഴഞ്ചേരിക്കിത് സ്വപ്നസാഫല്യം

തൃപ്രയാർ: ഇടിഞ്ഞു വീഴാറായ കൂരകളിൽ നോക്കി പരിതപിച്ച കാലങ്ങളെ വിസ്‌മൃതിയിലാഴ്ത്തി തിരുപഴഞ്ചേരി ലക്ഷം വീട് കോളനി അതിന്റെ മുഖച്ഛായ മിനുക്കുന്നു. മണപ്പുറം ഫൗണ്ടേഷന്റെ സ്വപ്ന പദ്ധതിയായ സായൂജ്യത്തിലൂടെ പൂർത്തീകരിച്ച പതിനാറ് സ്നേഹഭവങ്ങളുടെ താക്കോൽദാനവും, എടത്തുരുത്തി ഗവൺമെന്റ് ഐടിഐയിലേക്കുള്ള വാട്ടർ കിയോസ്‌ക്കിന്റെ സമർപ്പണവും ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. തിരുപഴഞ്ചേരി കോളനിയിലെ 2 കിണറുകളും, 2 കുളങ്ങളും നവീകരിക്കാനായി 5 ലക്ഷം രൂപയും ചടങ്ങിൽ പ്രഖ്യാപിച്ചു. ചടങ്ങിൽ മണപ്പുറം ഫിനാൻസ് എം ഡി യും സി.ഇ.ഓ യുമായ വി പി നന്ദകുമാർ പദ്ധതി സമർപ്പിച്ചു . തുടർന്നു വി പി നന്ദകുമാർ അദ്ദേഹത്തിന്റെ ജന്മദിനത്തിനോടനുബന്ധിച്ചു വൃക്ഷ തൈയും നട്ടു.

മണപ്പുറം ഫൗണ്ടേഷൻ മാനേജിങ് ട്രസ്റ്റീ വി പി നന്ദകുമാറിന്റെ മാതാവ് സരോജിനി പത്മനാഭന്റെ സ്മരണാർത്ഥം തുടക്കമിട്ട സായൂജ്യം പദ്ധതിയിലൂടെ നിരവധി സേവനപ്രവർത്തനങ്ങളാണ് കോളനിയിൽ പൂർത്തീകരിച്ചത്. രണ്ടു കിടപ്പുമുറി, ഹാൾ, അടുക്കള, വരാന്ത, ശുചിമുറി ഉൾപ്പടെ 450 ചതുരശ്രയടി വിസ്തീർണത്തിലാണ് ഓരോ വീടും പൂർത്തീകരിച്ചത്. നേരത്തെ കോളനിയിലേക്ക് 10 അടി വീതിയിൽ റോഡും നിർമിച്ചു നൽകിയിരുന്നു. ബദലഹേം ഡെവലപ്പേഴ്സിന്റെ സഹകരണത്തോടെയാണ് വീടുകൾ നിർമിച്ചു നൽകുന്നത്

തളിക്കുളം ബ്ലോക്ക് പ്രസിഡന്റ് കെ.സി പ്രസാദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മണപ്പുറം ഫൗണ്ടേഷൻ സി.ഇ.ഒ ജോർജ് ഡി ദാസ് പദ്ധതി വിശദീകരിച്ചു. ഇ ടീ ടൈസൺ മാസ്റ്റർ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ, ആശീർവാദ് മൈക്രോ ഫിനാൻസ് എം ഡി രവീന്ദ്ര ബാബു എന്നിവർ മുഖ്യാതിഥികളായിരുന്നു.

ടങ്ങിൽ വലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിനിത വി ഡി, തൃശ്ശൂർ ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ പി എം അഹമ്മദ് , തൃശ്ശൂർ ജില്ലാ പഞ്ചായത്ത് മെമ്പർ മഞ്ജുള അരുൺ , എടത്തുരത്തി ഗ്രാമപഞ്ചായത് പ്രസിഡന്റ് സി കെ ചന്ദ്രബാബു , പെരിഞ്ഞനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിനീത മോഹൻദാസ്,മണപ്പുറം ഫൗണ്ടേഷൻ ജനറൽ മാനേജർ ജോർജ് മൊറേലി എന്നിവർ പ്രസംഗിച്ചു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story