കൂട്ടിൽ കയറാതെ ഹനുമാൻ കുരങ്ങ്; ഇണയെ കാണിച്ച് ആകർഷിക്കാനുള്ള ശ്രമം തുടരുന്നു
തിരുവനന്തപുരം: മൃഗശാലയിൽ നിന്ന് ചാടിപ്പോയ ഹനുമാൻ കുരങ്ങിനെ കൂട്ടിലാക്കാനുള്ള ശ്രമം തുടരുന്നു. ഇന്നലെ രാവിലെയാണ് മൃഗശാലയ്ക്കു പുറത്തേക്ക് ചാടിപ്പോയ കുരങ്ങ് തിരിച്ചെത്തിയത്. ഇണയെ കാണിച്ച് ആകർഷിച്ച് കൂട്ടിലാക്കാനാണ്…

തിരുവനന്തപുരം: മൃഗശാലയിൽ നിന്ന് ചാടിപ്പോയ ഹനുമാൻ കുരങ്ങിനെ കൂട്ടിലാക്കാനുള്ള ശ്രമം തുടരുന്നു. ഇന്നലെ രാവിലെയാണ് മൃഗശാലയ്ക്കു പുറത്തേക്ക് ചാടിപ്പോയ കുരങ്ങ് തിരിച്ചെത്തിയത്. ഇണയെ കാണിച്ച് ആകർഷിച്ച് കൂട്ടിലാക്കാനാണ് ശ്രമം.
ഇന്നലെ തുടങ്ങിയ ശ്രമങ്ങൾ ഇപ്പോഴും തുടരുകയാണ്. കുരങ്ങിനെ പ്രകോപിപ്പിച്ച് ബലപ്രയോഗത്തിലൂടെ കൂട്ടിലാക്കാൻ ശ്രമിക്കില്ലെന്ന് മൃഗശാല അധികൃതർ അറിയിച്ചു. അങ്ങോട്ട് ആക്രമിച്ചാൽ അല്ലാതെ തിരികെ ആക്രമിക്കില്ലെന്നതിനാൽ ആശങ്കകൾ വേണ്ടെന്നും അധികൃതർ വ്യക്തമാക്കി. ചൊവ്വാഴ്ച്ച പരീക്ഷണ അടിസ്ഥാനത്തിൽ കൂട് തുറക്കുന്നതിനിടെയാണ് അക്രമസ്വഭാവമുള്ള കുരങ്ങ് പുറത്തു ചാടിയത്. മൃഗശാലയ്ക്ക് പുറത്ത് തിരച്ചിൽ തുടരുന്നതിനിടയിൽ കുരങ്ങ് തിരിച്ചെത്തുകയായിരുന്നു. മൃഗശാലയ്ക്കുള്ളിലുള്ള ആഞ്ഞിലിയിലാണ് കുരങ്ങിനെ കണ്ടെത്തിയത്.
പുതുതായി എത്തിച്ച മൃഗങ്ങളെ സന്ദർശകർക്ക് കാണാനായി തുറന്ന് വിടുന്ന ചടങ്ങ് മറ്റന്നാൾ നടക്കാനിരിക്കെ അതിന് മുന്നോടിയായി കൂട് തുറന്ന് പരീക്ഷണം നടത്തിയപ്പോഴാണ് കുരങ്ങ് ചാടിപ്പോയത്.