നികുതി വെട്ടിപ്പ് നടത്തിയതായി പരാതി;പേളി മാണിയുൾപ്പെടെ പ്രമുഖ യൂട്യൂബര്‍മാരുടെ വീടുകളിലും ഓഫിസുകളിലും ആദായനികുതി വകുപ്പിന്റെ റെയ്ഡ്
എറണാകുളം: സംസ്ഥാനത്ത് പ്രമുഖ യൂട്യൂബർമാരുടെ വീടുകളിൽ ആദായ നികുതി വകുപ്പിന്റെ പരിശോധന. നികുതി വെട്ടിപ്പ് നടത്തിയതായുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർ പരിശോധന ആരംഭിച്ചത്. യൂട്യൂബർമാരുടെ വീടിന് പുറമേ സ്ഥാപനങ്ങളിലും ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നുണ്ട്.
https://malappuramnews.in/hajj-more-women-in-malappuramkerala/
നടിയും അവതാരകയുമായ പേളി മാണി, സെബിന്‍ സിറിയക്, സുജിത് ഭക്തന്‍, സജു മുഹമ്മദ് എന്നിവരുള്‍പ്പെടെ പത്തോളം പ്രമുഖ യൂട്യൂബര്‍മാരുടെ വീടുകളിലും സ്ഥാപനങ്ങളിലുമാണ് പരിശോധന. രാവിലെ മുതൽ ആരംഭിച്ച പരിശോധന ഇപ്പോഴും തുടരുന്നുണ്ട്. ഇവരുടെ സാമ്പത്തിക ഇടപാടുകളാണ് പ്രധാനമായും ഉദ്യോഗസ്ഥർ പരിശോധിക്കുന്നത്. കോഴിക്കോടും കൊച്ചിയുമുൾപ്പെടെ പത്തിടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. ചിലരുടെ വീടുകളിലും സ്ഥാപനങ്ങളിൽ നിന്നും രേഖകൾ പരിശോധനയ്ക്കായി പിടിച്ചെടുത്തിട്ടുണ്ടെന്നും സൂചനയുണ്ട്.
കേരളത്തിലെ യൂട്യൂബർമാരിൽ പലർക്കും പ്രതിവർഷം വലിയ തുകയാണ് വരുമാനമായി ലഭിക്കുന്നത്. പ്രതിവർഷം 1 കോടി മുതൽ രണ്ട് കോടി രൂപവരെയെല്ലം യുട്യൂബിൽ നിന്നും വരുമാനം ലഭിക്കുന്നുണ്ടെന്നാണ് ആദായ നികുതി വകുപ്പ് അറിയിക്കുന്നത്. എന്നാൽ ഇതിന് അനുസരിച്ചല്ല പലരും നികുതി അടയ്ക്കുന്നത്. പലരും നികുതി വെട്ടിപ്പ് നടത്തുന്നുണ്ട് എന്നാണ് ഉയരുന്ന ആക്ഷേപം. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ഉദ്യോഗസ്ഥർ പരിശോധനയ്ക്കായി എത്തിയത്.