വന്ദേഭാരതിന്റെ ശുചിമുറിയില്‍ വാതിൽ തുറക്കാന്‍ തയാറാകാതെ യാത്രക്കാരൻ; റെയില്‍വേ പൊലീസ് പരിശോധിക്കുന്നു
കാസർകോട്: കാസര്‍കോട്–തിരുവനന്തപുരം വന്ദേഭാരത് എക്സ്പ്രസിന്റെ ശുചിമുറിയുടെ വാതില്‍ തുറക്കാതെ യാത്രക്കാരന്‍. കാസര്‍കോട്ട് നിന്നാണ് ഇയാള്‍ ശുചിമുറിയില്‍ കയറിയത്. മനപ്പൂര്‍വം വാതില്‍ അടച്ച് ഇരിക്കുന്നതാണോയെന്നു റെയില്‍വേ പൊലീസ് പരിശോധിക്കുന്നു.
അകത്തുനിന്ന് തുറക്കാവുന്ന വാതില്‍ തുറക്കാന്‍ ഇയാള്‍ തയാറാകുന്നില്ല. ടിക്കറ്റെടുക്കാത്തതിനാല്‍ മനപ്പൂര്‍വം വാതിലടച്ച് ഇരിക്കുന്നതാകാമെന്നാണ് നിഗമനം. പേടിച്ചിട്ടാകാം വാതില്‍ തുറക്കാത്തതെന്ന് റെയില്‍വേ പൊലീസ് പറയുന്നു. സെന്‍സര്‍ ഉപയോഗിച്ച് വാതില്‍ തുറക്കാന്‍ ട്രെയിന്‍ ഷൊര്‍ണൂരിൽ എത്തണം. ഇതരസംസ്ഥാന തൊഴിലാളിയാണ് ശുചിമുറിയിലുള്ളത്.
കോഴിക്കോട് എത്തിയപ്പോള്‍ ഇയാളോട് ഇറങ്ങാന്‍ ആര്‍ടിഎഫും പൊലീസും ഹിന്ദിയില്‍ തുടര്‍ച്ചയായി ആവശ്യപ്പെട്ടിട്ടും അതിനോട് പ്രതികരിക്കന്‍ അദ്ദേഹം തയ്യാറാകുന്നില്ല. കോഴിക്കോട് ഇതേ കംപാര്‍ട്ടുമെന്റില്‍ വി ശിവന്‍കുട്ടിയും കയറിയിട്ടുണ്ട്. ഇയാളെ ശുചിമുറിയില്‍ നിന്ന് ഇറക്കാനുള്ള എല്ലാ ശ്രമവും ജീവനക്കാര്‍ നടത്തുന്നുണ്ട്. സെന്‍സര്‍ ഉപയോഗിച്ച് വാതില്‍ തുറക്കാന്‍ ഏറെ സമയമെടുക്കുമെന്നതിനാല്‍ ഒരു പക്ഷേ തിരുവനന്തപുരത്ത് എത്തിയ ശേഷമെ നടപടി ഉണ്ടാവുകയുള്ളു.