മഴ മുന്നറിയിപ്പില്‍ മാറ്റം; ഇടുക്കിയില്‍ റെഡ് അലേര്‍ട്ട്; 11 ജില്ലകളിൽ ഓറഞ്ച് അലേർട്ട്

മഴ മുന്നറിയിപ്പില്‍ മാറ്റം; ഇടുക്കിയില്‍ റെഡ് അലേര്‍ട്ട്; 11 ജില്ലകളിൽ ഓറഞ്ച് അലേർട്ട്

July 5, 2023 0 By Editor

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ഇടുക്കിയില്‍ ഇന്ന് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ (ജൂലൈ 6) ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കനത്ത മഴയിൽ വ്യാപക നാശനഷ്ടമാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്നത്. ശക്തമായ കാറ്റിൽ പലയിടത്തും മരങ്ങൾ കടപുഴകി.ത്യശൂരിൽ മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്‌ടം ഉണ്ടായതായാണ് വിവരം. നദികളിലും ഡാമുകളിലും  ജലനിരപ്പ് ഉയരുന്നുന്നത് ആശങ്കയുയർത്തുന്നു. തീരപ്രദേശങ്ങളിൽ കടൽ ക്ഷോഭം രൂക്ഷമാണ്.പലയിടത്തും സംരക്ഷണ ഭിത്തി നിർമ്മിക്കണമെന്ന ആവശ്യവുമായി ജനങ്ങൾ പ്രതിഷേധിക്കുകയാണ്.