ബംഗാളിൽ രണ്ട് സ്ത്രീകളെ മർദിച്ച് അർധനഗ്നരാക്കി നടത്തി ആൾക്കൂട്ടം; കേസെടുത്ത് പോലീസ്

മണിപ്പുരിനു പിന്നാലെ ബംഗാളിലെ മാൾട്ടയിൽ രണ്ടു സ്ത്രീകളെ മർദിച്ച് അർധനഗ്നരാക്കി നടത്തി ആൾക്കൂട്ടം. മൂന്നോ നാലോ ദിവസങ്ങൾക്കു മുൻപാണ് സംഭവമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. മോഷണക്കുറ്റം ആരോപിച്ച് രണ്ടുസ്ത്രീകളെ…

മണിപ്പുരിനു പിന്നാലെ ബംഗാളിലെ മാൾട്ടയിൽ രണ്ടു സ്ത്രീകളെ മർദിച്ച് അർധനഗ്നരാക്കി നടത്തി ആൾക്കൂട്ടം. മൂന്നോ നാലോ ദിവസങ്ങൾക്കു മുൻപാണ് സംഭവമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. മോഷണക്കുറ്റം ആരോപിച്ച് രണ്ടുസ്ത്രീകളെ ആൾക്കൂട്ടം മർദിക്കുകയും അർധനഗ്നരാക്കി നടത്തുകയും ചെയ്തു. അതിക്രമത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിലെത്തിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. സ്ത്രീകളടക്കമുള്ള സംഘം യുവതികളെ മർദിക്കുന്നതാണ് വിഡിയോ.

ഇതുസംബന്ധിച്ച് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. വിഡിയോ ശ്രദ്ധയിൽപ്പെട്ടതോടെയാണ് സംഭവം അറിഞ്ഞത്. മോഷണം നടത്തിയതിനെ തുടർന്നാണ് കടയുടമകൾ അടക്കമുള്ള സംഘം സ്ത്രീകളെ മർദിച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായും പൊലീസ് അറിയിച്ചു

മർദനത്തിനിരയായ സ്ത്രീകൾ ഓടി രക്ഷപ്പെട്ടു. എന്നാൽ സ്ത്രീകളെ മർദിച്ചതിനാൽ മോഷണശ്രമം നടന്നതുമായി ബന്ധപ്പെട്ടു പരാതി നൽകാൻ ആരും തയാറായില്ല. സംഭവത്തെ കുറിച്ച് ബംഗാൾ പൊലീസ് വിശദീകരിക്കുന്നത് ഇങ്ങനെ: ‘‘മാൾഡയിലെ പകുഹട്ട് എന്ന സ്ഥലത്ത് മൂന്നോ നാലോ ദിവസങ്ങൾക്കു മുൻപായിരുന്നു സംഭവം. മോഷണക്കുറ്റം ആരോപിച്ച് രണ്ടു സ്ത്രീകളെ പ്രദേശത്തെ കച്ചവടക്കാർ പിടികൂടി. വനിതകളായ കച്ചവടക്കാർ ഇവരെ മർദിച്ചു. തുടർന്ന് കുറ്റാരോപിതകളായ വനിതകൾ ഇവിടെ നിന്ന് രക്ഷപ്പെട്ടു. സംഭവത്തിൽ ആരും ഇതുവരെ പരാതി നൽകിയിട്ടില്ല. ’’. പരാതി ലഭിക്കാത്ത സാഹചര്യത്തിൽ പൊലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story