ഹിന്ദു വിശ്വാസത്തെ അവഹേളിച്ച സ്പീക്കർ എ.എൻ ഷംസീർ മാപ്പ് പറയണമെന്ന് ഹിന്ദു ഐക്യവേദിയും ബിജെപിയും

ഹിന്ദു വിശ്വാസത്തെ അവഹേളിച്ച സ്പീക്കർ എ.എൻ ഷംസീർ മാപ്പ് പറയണമെന്ന് ഹിന്ദു ഐക്യവേദി. കോഴിക്കോട് – കുന്നത്ത്നാട് നിയോജക മണ്ഡലത്തിലെ വിദ്യാജ്യോതി പദ്ധതിയുടെ ഉദ്ഘാടനത്തിനിടയിൽ ഹിന്ദു വിശ്വാസത്തെ…

ഹിന്ദു വിശ്വാസത്തെ അവഹേളിച്ച സ്പീക്കർ എ.എൻ ഷംസീർ മാപ്പ് പറയണമെന്ന് ഹിന്ദു ഐക്യവേദി. കോഴിക്കോട് – കുന്നത്ത്നാട് നിയോജക മണ്ഡലത്തിലെ വിദ്യാജ്യോതി പദ്ധതിയുടെ ഉദ്ഘാടനത്തിനിടയിൽ ഹിന്ദു വിശ്വാസത്തെ അവഹേളിക്കുന്ന തരത്തിൽ നടത്തിയ വിവാദ പ്രസ്താവനയ്‌ക്കെതിരെയാണ് ഹിന്ദു ഐക്യവേദി രംഗത്തെത്തിയത്. ഷംസീർ നടത്തിയ പ്രസ്താവന പിൻവലിച്ച് നിയമസഭ സ്പീക്കർ എ.എൻ. ഷംസീർ ഹിന്ദു സമൂഹത്തോട് മാപ്പ് പറയണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി കെ.ഷൈനു ആവശ്യപ്പെട്ടു.

‘‘ഹിന്ദു പുരാണങ്ങൾ അന്ധവിശ്വാസമാണെന്ന് പറയുന്നത് ഷംസീറിന്റെ അജ്ഞതയുടെ തെളിവാണ്. മറ്റു മതവിഭാഗങ്ങളുടെ ആരാധന സംവിധാനത്തെ ബഹുമാനിക്കാനും പുകഴ്‌ത്താനും അറിയുന്ന ഷംസീറിന് ഹിന്ദു സംവിധാനങ്ങളോടുള്ള മനോഭാവം , നിയമസഭ സ്പീക്കറുടെ അന്തസ്സിന് നിരക്കാത്തതാണ്.‘‘ എന്ന് കെ ഷൈനു പറഞ്ഞു.

‘‘ക്ഷേത്ര ദർശനം നടത്തുന്ന സ്ത്രീകളെ അപമാനിച്ച ശ്രീമതി ടീച്ചറും, അയ്യപ്പനേയും മാളികപ്പുറത്തമ്മയേയും പരിഹസിച്ച എം. സ്വരാജും നേരത്തെ ഹിന്ദു വിശ്വാസത്തെ അവഹേളിച്ചിരുന്നു. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ തുടക്കകാലം മുതൽ തന്നെ ഹിന്ദു വിശ്വാസ പ്രമാണങ്ങളെയും ക്ഷേത്ര ആരാധനാ സംവിധാനത്തെയും അവഹേളിക്കുകയും തകർക്കാൻ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. അതെല്ലാം അതിജീവിച്ചു തന്നെയാണ് കേരളത്തിൽ ഹിന്ദു സമൂഹം മുന്നോട്ടുവന്നതെന്ന് ഷംസീറും മാർക്സിസ്റ്റ് പാർട്ടിയും ഓർക്കുന്നത് നല്ലതാണ്.- അദ്ദേഹം ഓർമ്മിപ്പിച്ചു.

എല്ലാ ഹിന്ദു വിശ്വാസികളും എ.എൻ ഷംസീറിന്റെ ഈ നീച പ്രവർത്തിക്കെതിരെ ശക്തമായി പ്രതികരിക്കുവാൻ രംഗത്തുവരണമെന്ന് ഹിന്ദു ഐക്യവേദി ആഹ്വാനം ചെയുകയാണെന്നും കെ. ഷൈനു കൂട്ടിച്ചേർത്തു.

ഹിന്ദു ദൈവങ്ങളെയും ആരാധനാ രീതികളെയും അധിക്ഷേപിച്ച സ്പീക്കർ എ.എൻ. ഷംസീറിനെതിരെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഹിന്ദുക്കളെ അപമാനിച്ച ഷംസീർ മാപ്പുപറയണമെന്ന് സുരേന്ദ്രൻ ആവശ്യപ്പെട്ടു. മറ്റുള്ള മതങ്ങളെ ഇത്തരത്തിൽ അപമാനിക്കാൻ ഷംസീറിന് ധൈര്യമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. കോട്ടയത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹിന്ദു ആരാധന സമ്പ്രദായങ്ങൾ മിത്താണെന്നായിരുന്നു ഷംസീറിന്റെ പരാമർശം. ഹിന്ദുത്വ കാലഘട്ടത്തിലെ അന്ധ വിശ്വാസങ്ങൾ പുരോഗമനത്തെ പിന്നോട്ട് നയിക്കുമെന്നും ആർട്ടിഫിഷ്യൽ ഇന്റലിജെൻസ് കാലഘട്ടത്തിൽ ഇതൊക്ക വെറും മിത്തുകളാണെന്നും സ്പീക്കർ പറഞ്ഞു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story