ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ തലയിൽ വേദന, ഹെല്‍മെറ്റ് ഊരിയപ്പോൾ പാമ്പ്, യുവാവിന് കടിയേറ്റു
കോഴിക്കോട്: ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ ഹെൽമറ്റിനുള്ളിലിരുന്ന പാമ്പിന്റെ കടിയേറ്റ് യുവാവിന് പരിക്ക്. കോഴിക്കോട് കൊയിലാണ്ടി സ്വദേശി രാഹുലിനാണ് കടിയേറ്റത്. ഓഫീസിലേക്ക് തിരക്കിട്ട് പോകുന്നതിനിടെയായിരുന്നു സംഭവം. അഞ്ച് കിലോമീറ്റര്‍ ദൂരം…

കോഴിക്കോട്: ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ ഹെൽമറ്റിനുള്ളിലിരുന്ന പാമ്പിന്റെ കടിയേറ്റ് യുവാവിന് പരിക്ക്. കോഴിക്കോട് കൊയിലാണ്ടി സ്വദേശി രാഹുലിനാണ് കടിയേറ്റത്. ഓഫീസിലേക്ക് തിരക്കിട്ട് പോകുന്നതിനിടെയായിരുന്നു സംഭവം.
അഞ്ച് കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചപ്പോള്‍ തലയുടെ വലതുഭാഗത്തുനിന്ന് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഹെല്‍മെറ്റ് ഊരി മാറ്റിയപ്പോഴാണ് പാമ്പിനെ കണ്ടതെന്ന് രാഹുല്‍ പറയുന്നു.
ഓടിക്കൂടിയ നാട്ടുകാര്‍ രാഹുലിനെ കൊയിലാണ്ടി ആശുപത്രിയിലെത്തിച്ചു. പിന്നീട് ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.