വിവസ്ത്രയാക്കി കെട്ടിയിട്ട നിലയില്‍ പെണ്‍കുട്ടി; വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി ലൈംഗീകമായി പീഡിപ്പിച്ചു; സംഭവം കോഴിക്കോട്

വിവസ്ത്രയാക്കി കെട്ടിയിട്ട നിലയില്‍ പെണ്‍കുട്ടി; വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി ലൈംഗീകമായി പീഡിപ്പിച്ചു; സംഭവം കോഴിക്കോട്

August 24, 2023 0 By admin

കോഴിക്കോട്: തൊട്ടില്‍പ്പാലത്ത് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി ലൈംഗീകമായി പീഡിപ്പിച്ചു. വിവസ്ത്രയാക്കി കെട്ടിയിട്ട നിലയിലാണ് പെണ്‍കുട്ടിയെ കണ്ടത്. പ്രതിയെ തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു.

ഒരാള്‍ മാത്രമാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നാണ് പൊലീസിന്റെ നിഗമനം. പ്രതിയെ ഉടന്‍ പിടികൂടുമെന്ന് തൊട്ടില്‍പ്പാലം പൊലീസ് പറഞ്ഞു. പ്രതി ലഹരിക്കടിമയാണെന്നും സ്ഥിരമായി എംഡിഎംഎ ഉപയോഗിക്കുന്ന ആളാണെന്നും പൊലീസ് പറയുന്നു.

ഇന്ന് രാവിലെയാണ് വിദ്യാര്‍ഥിനിയെ കാണാതായത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ ഒരു വീട്ടിലുണ്ടെന്ന വിവരം പൊലീസിന് ലഭിച്ചു തുടര്‍ന്ന് ആ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് വിവസ്ത്രയാക്കി കെട്ടിയിട്ട നിലയില്‍ പെണ്‍കുട്ടിയെ കണ്ടത്. തുടര്‍ന്ന് പൊലീസ് മോചിപ്പിക്കുകയായിരുന്നു. വീട്ടിനികത്തുനിന്ന് ലഹരി വസ്തുക്കളും കണ്ടെടുത്തു.ഉടന്‍ തന്നെ പെണ്‍കുട്ടിയെ ആശുപത്രിയിലാക്കി വൈദ്യപരിശോധന നടത്തി. അതിലാണ് പീഡനവിവരം പുറത്തുവന്നത്.