ലോകകപ്പ്: റഷ്യന്‍ വിപ്ലവത്തില്‍ തകര്‍ന്നടിഞ്ഞ് സ്‌പെയിന്‍ തോറ്റുമടങ്ങി
മോസ്‌ക്കോ: പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ സ്‌പെയിനിനെ അട്ടിമറിച്ച് റഷ്യയ്ക്ക് ജയം. ഇരു ടീമുകളും ഓരോ ഗോളടിച്ച് സമനില പാലിച്ചതിനാല്‍ പോരാട്ടം എക്‌സ്ട്രാ ടൈമിലേക്ക് നീട്ടി. ഈ ലോകകപ്പില്‍ എക്‌സ്ട്രാ ടൈമിലേക്കു കടക്കുന്ന ആദ്യ മല്‍സരമായിരുന്നു.
41ാം മിനിറ്റില്‍ ആര്‍ടെം സ്യൂബയുടെ പെനാല്‍റ്റി ഗോളാണ് റഷ്യയെ സമനിലയിലെത്തിച്ചത്. ബോക്‌സിനുള്ളില്‍ നിന്നും പിക്വെ പന്ത് കൈകൊണ്ട് തടുത്തതിനായിരുന്നു റഫറി പെനാല്‍റ്റി വിധിച്ചത്.
11ാം മിനിറ്റില്‍ റഷ്യന്‍ പ്രതിരോധതാരം സെര്‍ജിയേ ഇഗ്‌നാഷെവിച്ച് നേടിയ സെല്‍ഫ് ഗോളാണ് സ്‌പെയിനിനെ മുന്നിലെത്തിച്ചത്. റഷ്യന്‍ ബോക്‌സിന് വെളിയില്‍ നിന്നും ലഭിച്ച ഫ്രീകിക്കാണ് സ്‌പെയിന്‍ ഗോളാക്കി മാറ്റിയത്.
നാച്ചോയെ വീഴ്ത്തിയതിനാണ് സ്‌പെയിനിന് ഫ്രീകിക്ക് ലഭിച്ചത്. ഇസ്‌കോ ഉയര്‍ത്തിവിട്ട ഫ്രീകിക്കിന് തലവയ്ക്കുന്നതില്‍നിന്ന് റാമോസിനെ തടയാന്‍ ഇഗ്‌നാഷെവിച്ച് തടയാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹത്തിന്റെ തന്നെ കാലിന് തട്ടി പന്ത് റഷ്യന്‍ വലയില്‍ എത്തുകയായിരുന്നു.