ചാണ്ടി ഉമ്മന് ചരിത്രവിജയം ; നിലം തൊടാനാവാതെ ജെയ്ക്; പുതുപ്പള്ളിയിൽ അലയടിച്ചത് ഭരണവിരുദ്ധ വികാരവും
പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയുടെ പിന്‍ഗാമി മകന്‍ തന്നെ. ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി തോമസിനെ ബഹുദൂരം പിന്നിലാക്കി റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍ പുതുപ്പള്ളിയുടെ…
പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയുടെ പിന്‍ഗാമി മകന്‍ തന്നെ. ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി തോമസിനെ ബഹുദൂരം പിന്നിലാക്കി റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍ പുതുപ്പള്ളിയുടെ…
പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയുടെ പിന്‍ഗാമി മകന്‍ തന്നെ. ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി തോമസിനെ ബഹുദൂരം പിന്നിലാക്കി റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍ പുതുപ്പള്ളിയുടെ ചരിത്രം തിരുത്തി കുറിച്ചു. പുതുപ്പള്ളിയെ 53 വര്‍ഷം നിയമസഭയില്‍ പ്രതിനിധീകരിച്ച ഉമ്മൻ ചാണ്ടിയുടെ റെക്കോർഡ് ഭൂരിപക്ഷവും മറികടന്നാണ് ചാണ്ടി ഉമ്മന്‍റെ ജയം. 40,478 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ചാണ്ടി ഉമ്മന്‍ വിജയം നേടിയത്.
പുതുപ്പള്ളിയിൽ വോട്ടെണ്ണൽ ആരംഭിച്ച് ആദ്യ റൗണ്ടിൽ തന്നെ അപ്രസക്തനായി ഇടതുമുന്നണി സ്ഥാനാർത്ഥി ജെയ്ക് സി തോമസ്. ശക്തമായ പോരാട്ടം എന്ന പ്രതീതി പ്രചാരണഘട്ടത്തിൽ സൃഷ്ടിക്കാൻ ജെയ്ക് സി തോമസിന് സാധിച്ചെങ്കിലും പുതുപ്പള്ളിയുടെ ഹൃദയത്തെ സ്പർശിക്കാൻ ജെയ്ക്കിന് സാധിച്ചില്ലെന്ന് വോട്ടെണ്ണൽ ആരംഭിച്ച ആദ്യ മണിക്കൂറുകളിൽ തന്നെ വ്യക്തമായി. വോട്ടെണ്ണൽ പകുതിഘട്ടം പിന്നുടുമ്പോൾ തന്നെ ചാണ്ടി ഉമ്മൻ വിജയം ഉറപ്പിച്ചിരുന്നു. അദൃശ്യനായ ഉമ്മൻ ചാണ്ടിയ്ക്ക് അനുകൂലമായ വികാരവും സർക്കാരിനെതിരായ നിഷേധവോട്ടുകളുമാണ് ജെയ്കിൻ്റെ പരാജയത്തിൻ്റെ ആക്കം കൂട്ടിയത്.
പ്രചാരണഘട്ടത്തിൽ പുതുപ്പള്ളിയുടെ വികസന മുരടിപ്പും സംസ്ഥാന സർക്കാരിൻ്റെ വികസന നേട്ടവും ഉയർത്തിക്കാണിച്ച ജെയ്കിൻ്റെയും സിപിഐഎമ്മിൻ്റെയും അവകാശവാദങ്ങൾ കൂടിയാണ് പുതുപ്പള്ളി തള്ളിയിരിക്കുന്നത്. ഉമ്മൻ ചാണ്ടിക്ക് അനുകൂലമായുണ്ടായ സഹതാപ തരംഗത്തിനൊപ്പം ശക്തമായ ഭരണവിരുദ്ധ വികാരവും പുതുപ്പള്ളിയിൽ ശക്തമായി പ്രതിഫലിച്ചതോടെ ജെയ്ക് തിരഞ്ഞെടുപ്പ് ചിത്രത്തിലില്ലാതെ അപ്രസക്തനാവുകയായിരുന്നു.