
കോഴിക്കോട് നഗരം നാളെ നിശ്ചലമാക്കണമെന്നു വാട്ട്സാപ്പ് ഗ്രുപ്പുകളിൽ സന്ദേശങ്ങൾ
April 18, 2018മലപ്പുറം : റാലിയും പ്രതിഷേധവും നിരോധിച്ചപ്പോള്‍ നാഥനില്ലാ സന്ദേശമയച്ച് അക്രമികള്‍ പോലീസിനെയും സര്‍ക്കാരിനെയും വെല്ലുവിളിക്കുന്നു. ഹിന്ദുത്വശക്തികള്‍ക്കെതിരേയും സംഘപരിവാറിനെതിരേയുമുള്ള ആക്രമണ ആഹ്വാനങ്ങളാണ് സന്ദേശങ്ങള്‍.’ചലോ കോഴിക്കോട്’ എന്ന പേരില്‍, നാളെ കോഴിക്കോട് നഗരത്തില്‍ സംഘടിക്കാനും മാര്‍ച്ച് നടത്താനും ആഹ്വാനം ചെയ്യുന്ന സന്ദേശം വാട്ട്സാപ്പുകളില്‍ പ്രചരിക്കുന്നു. ഹിന്ദുത്വ ഭീകരതക്കെതിരെ ഒന്നിക്കുക എന്ന ആഹ്വാനമാണ് വാട്ട്സാപ്പ് സന്ദേശത്തില്‍. ചില ഗ്രൂപ്പുകളില്‍ കോഴിക്കോട് നഗരം നാളെ നിശ്ചലമാക്കണമെന്നാണ് ആഹ്വാനം. സംഘപരിവാര്‍ ഭീകരത അതിന്റെ എല്ലാ പൈശാചികതയുടെ രൗദ്രഭാവങ്ങളും പുറത്തുകാണിച്ചുകഴിഞ്ഞു, തെരുവുകളില്‍ പരിവാര്‍ തെമ്മാടികള്‍ക്കെതിരെ രോഷാഗ്‌നി ഉയരുകയാണ്, 19ന് കോഴിക്കോടിന്റെ നഗരവീഥികളില്‍ അക്ഷരാര്‍ത്ഥത്തില്‍ പ്രതിഷേധം അലയടിക്കാന്‍ പോകുകയാണ്, എന്നിങ്ങനെയാണ് സന്ദേശങ്ങള്‍. എസ്ഡിപിഐയുടെ മലപ്പുറത്തെ ഗ്രൂപ്പുകളിലാണ് ഈ സന്ദേശങ്ങളധികവും.പോലീസ് എസ്ഡിപിഐ മലപ്പുറം പ്രസ് എന്ന ഗ്രൂപ്പില്‍ പ്രത്യക്ഷപ്പെട്ട സന്ദേശം ശേഖരിച്ചുകഴിഞ്ഞു.