'ബ്ലൂ ടിക് വെരിഫിക്കേഷന്‍ സൗജന്യമായി ചെയ്ത് തരാം'; സന്ദേശത്തില്‍ വീഴരുതെന്ന് കേരള പൊലീസ്

തിരുവനന്തപുരം:  ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം പ്രൊഫൈല്‍ വെരിഫൈ ചെയ്ത് ബ്ലൂ ടിക് വെരിഫിക്കേഷന്‍ സൗജന്യമായി ചെയ്ത് നല്‍കാമെന്ന് പറഞ്ഞ് തട്ടിപ്പ്. ഇത്തരം വാഗ്ദാനം നല്‍കി വരുന്ന സന്ദേശങ്ങളോട് പ്രതികരിച്ച്…

തിരുവനന്തപുരം: ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം പ്രൊഫൈല്‍ വെരിഫൈ ചെയ്ത് ബ്ലൂ ടിക് വെരിഫിക്കേഷന്‍ സൗജന്യമായി ചെയ്ത് നല്‍കാമെന്ന് പറഞ്ഞ് തട്ടിപ്പ്. ഇത്തരം വാഗ്ദാനം നല്‍കി വരുന്ന സന്ദേശങ്ങളോട് പ്രതികരിച്ച് കെണിയില്‍ വീഴരുതെന്ന് കേരള പൊലീസ് ഫെയ്‌സ്ബുക്കിലൂടെ മുന്നറിയിപ്പ് നല്‍കി.

'വ്യാജലിങ്കുകള്‍ ഉള്‍പ്പെടുത്തിയ സന്ദേശം മെസ്സേജ് ആയോ നോട്ടിഫിക്കേഷന്‍ ആയോ വരാം. ഇത്തരം വ്യാജ വെബ്‌സൈറ്റുകള്‍ ഉപഭോക്താക്കളുടെ യൂസര്‍ ഇന്‍ഫര്‍മേഷന്‍, ആക്റ്റീവ് സെഷന്‍ എന്നിവ ഹാക്ക് ചെയ്യുന്ന രീതിയില്‍ നിര്‍മിച്ചവ ആയിരിക്കും. ഇത്തരം മെസ്സേജുകളോട് പ്രതികരിച്ചാല്‍ സോഷ്യല്‍ മീഡിയ പ്രൊഫൈല്‍ ഹാക്ക് ചെയ്യപ്പെടാന്‍ സാധ്യതയുണ്ട്.'- മുന്നറിയിപ്പില്‍ പറയുന്നു.

കുറിപ്പ്:

ഫേസ്ബുക്, ഇന്‍സ്റ്റാഗ്രാം പ്രൊഫൈല്‍ വെരിഫൈ ചെയ്ത് ബ്ലൂ ടിക് വെരിഫിക്കേഷന്‍ സൗജന്യമായി ചെയ്തു നല്‍കുന്നു എന്ന രീതിയില്‍
നിങ്ങള്‍ക്ക് സന്ദേശം ലഭിച്ചിട്ടുണ്ടോ?.. എങ്കില്‍ പ്രതികരിക്കേണ്ട. സംഗതി തട്ടിപ്പാണ്.
വ്യാജലിങ്കുകള്‍ ഉള്‍പ്പെടുത്തിയ സന്ദേശം മെസ്സേജ് ആയോ നോട്ടിഫിക്കേഷന്‍ ആയോ വരാം. ഇത്തരം വ്യാജ വെബ്‌സൈറ്റുകള്‍ ഉപഭോക്താക്കളുടെ യൂസര്‍ ഇന്‍ഫര്‍മേഷന്‍, ആക്റ്റീവ് സെഷന്‍ എന്നിവ ഹാക്ക് ചെയ്യുന്ന രീതിയില്‍ നിര്‍മിച്ചവ ആയിരിക്കും. ഇത്തരം മെസ്സേജുകളോട് പ്രതികരിച്ചാല്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ പ്രൊഫൈല്‍ ഹാക്ക് ചെയ്യപ്പെടാന്‍ സാധ്യതയുണ്ട്.
സോഷ്യല്‍ മീഡിയ ഉപഭോക്താക്കള്‍ ഇത്തരം വ്യാജ മെസ്സേജുകളോട് പ്രതികരിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ് .

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story