ദേശിയ ദിനം, പ്രവാസികള്‍ ഉള്‍പ്പെടെ 166 തടവുകാര്‍ക്ക് മാപ്പ് നല്‍കി ഒമാന്‍ ഭരണാധികാരി

മസ്‌കറ്റ്: ദേശിയ ദിനം പ്രമാണിച്ച് 166 തടവുകാര്‍ക്ക് പൊതുമാപ്പ് നല്‍കി ഒമാന്‍ ഭരണാധികാരിയുടെ ഉത്തരവ്. വിവിധ കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ട് ഒമാനിലെ ജയിലില്‍ കഴിയുന്ന 166 പേര്‍ക്കാണ് ഭരണാധികാരി…

മസ്‌കറ്റ്: ദേശിയ ദിനം പ്രമാണിച്ച് 166 തടവുകാര്‍ക്ക് പൊതുമാപ്പ് നല്‍കി ഒമാന്‍ ഭരണാധികാരിയുടെ ഉത്തരവ്. വിവിധ കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ട് ഒമാനിലെ ജയിലില്‍ കഴിയുന്ന 166 പേര്‍ക്കാണ് ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് പൊതുമാപ്പ് നല്‍കിയിരിക്കുന്നത്. ഇതില്‍ പ്രവാസികളും ഉള്‍പ്പെടും. ഒമാന്‍ ന്യൂസ് ഏജന്‍സി പുറത്ത് വിട്ട വാര്‍ത്താകുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

അതേസമയം, അന്‍പത്തി മൂന്നാമത് ദേശീയ ദിനം പ്രമാണിച്ച് ഒമാനില്‍ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തെ പൊതുമേഖലയ്ക്കും സ്വകാര്യ മേഖലയ്ക്കും അവധി ബാധകമാണ്.

ഇതോടെ നവംബര്‍ 22 (ബുധന്‍), 23 (വ്യാഴം) എന്നീ ദിവസങ്ങളില്‍ അവധി ആയിരിക്കം. വെള്ളി, ശനി ദിവസങ്ങളിലെ വാരാന്ത്യ അവധി ദിനങ്ങള്‍ കൂടി കണക്കിലെടുക്കുമ്പോള്‍ ആകെ നാല് ദിവസത്തെ അവധി ലഭിക്കും. നവംബര്‍ 26 ഞായറാഴ്ച മുതല്‍ പ്രവൃത്തി ദിനമാരംഭിക്കും.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story