അന്തമാനിൽ 380 അധ്യാപക ഒഴിവ്; 30 വരെ അപേക്ഷിക്കാം
അന്തമാൻ ആൻഡ് നികോബാർ ഭരണകൂടത്തിന് കീഴിലുള്ള വിദ്യാഭ്യാസ വകുപ്പിൽ ഗ്രാജ്വേറ്റ് ട്രെയിൻഡ് ടീച്ചർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. വിവിധ വിഷയങ്ങളിലായി 380 ഒഴിവുകളുണ്ട്. (ജനറൽ -205, ഒ.ബി.സി…
അന്തമാൻ ആൻഡ് നികോബാർ ഭരണകൂടത്തിന് കീഴിലുള്ള വിദ്യാഭ്യാസ വകുപ്പിൽ ഗ്രാജ്വേറ്റ് ട്രെയിൻഡ് ടീച്ചർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. വിവിധ വിഷയങ്ങളിലായി 380 ഒഴിവുകളുണ്ട്. (ജനറൽ -205, ഒ.ബി.സി…
അന്തമാൻ ആൻഡ് നികോബാർ ഭരണകൂടത്തിന് കീഴിലുള്ള വിദ്യാഭ്യാസ വകുപ്പിൽ ഗ്രാജ്വേറ്റ് ട്രെയിൻഡ് ടീച്ചർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. വിവിധ വിഷയങ്ങളിലായി 380 ഒഴിവുകളുണ്ട്.
(ജനറൽ -205, ഒ.ബി.സി -121, ഇ.ഡബ്ല്യു.എസ് -38, എസ്.ടി -16). ശമ്പളനിരക്ക്: 44,900-1,42,400 രൂപ. ഓരോ വിഷയത്തിലും ലഭ്യമായ ഒഴിവുകൾ ചുവടെ: ഹിന്ദി ലാംഗ്വേജ് -40, ഇംഗ്ലീഷ് ലാംഗ്വേജ് -45, ബംഗാളി ലാംഗ്വേജ് -3, സംസ്കൃതം -6, സോഷ്യൽ സയൻസ് (ബംഗാളി മീഡിയം) -6, സോഷ്യൽ സയൻസ് (ഹിന്ദി/ഇംഗ്ലീഷ് മീഡിയം) -93, മാത്തമാറ്റിക്സ് (ബംഗാളി) -6, മാത്തമാറ്റിക്സ് (ഹിന്ദി/ഇംഗ്ലീഷ്) -61, ലൈഫ് സയൻസ് (ബംഗാളി) -7, ലൈഫ് സയൻസ് (ഹിന്ദി/ഇംഗ്ലീഷ്) -45, ഫിസിക്കൽ സയൻസ് (ബംഗാളി) -9, ഫിസിക്കൽ സയൻസ് (ഹിന്ദി/ഇംഗ്ലീഷ്) -59. ഭിന്നശേഷിക്കാർക്ക് 15 ഒഴിവുകളിൽ നിയമനം ലഭിക്കും.
യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ മൊത്തം 50 ശതമാനം മാർക്കിൽ കുറയാതെ ബി.എ-ബി.എഡ്/ബി.എസ്സി-ബി.എഡ് അല്ലെങ്കിൽ 50 ശതമാനം മാർക്കോടെ ബിരുദം അല്ലെങ്കിൽ 45 ശതമാനം മാർക്കോടെ ബിരുദവും ബി.എഡും അല്ലെങ്കിൽ 55 ശതമാനം മാർക്കോടെ പോസ്റ്റ് ഗ്രാജ്വേറ്റ് ബിരുദം/ത്രിവത്സര ഇന്റഗ്രേറ്റഡ് ബി.എഡ്-എം.എഡ്. പ്രായപരിധി 30 വയസ്സ്.
വിശദമായ യോഗ്യതാ മാനദണ്ഡങ്ങളും സെലക്ഷൻ നടപടികളുമടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം https://edurec.andaman.gov.in ൽനിന്ന് ഡൗൺലോഡ് ചെയ്യാം. ഓൺലൈനായി ഡിസംബർ 30 വരെ അപേക്ഷ സമർപ്പിക്കാം.