
വിമാനത്താവളത്തിൽ ബിസ്ക്കറ്റ് പാക്കറ്റിനുള്ളിൽ 11 പാമ്പുകളുമായി യാത്രക്കാരൻ പിടിയിൽ
December 23, 2023മുംബൈ: മുംബൈ വിമാനത്താവളത്തിൽ നിന്നും പ്രത്യേക തരം പാമ്പുകളുമായി ഒരാൾ പിടിയിൽ. ബാങ്കോക്കിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്നാണ് പ്രത്യേകതരം പാമ്പുകളെ കണ്ടെടുത്തത്. റവന്യൂ ഇന്റലിജൻസ് സംഘം നടത്തിയ പരിശോധനയിലാണ് പാമ്പുകളെ കണ്ടെത്തിയത്. 11 പാമ്പുകളെയാണ് സംഘം പിടികൂടിയത്.
റവന്യൂ ഇന്റലിജൻസ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വിമാനത്താവളത്തിൽ പരിശോധന നടത്തിയത്. തുടർന്ന് ബാഗിനുള്ളിലാക്കിയ നിലയിൽ പാമ്പുകളെ കണ്ടെത്തുകയായിരുന്നു. ബിസ്ക്കറ്റ് പാക്കറ്റുകൾക്കുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു പാമ്പുകൾ. കേസിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.