ടെറസിലെ പായല്‍ കഴുക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് അമ്മയും മകനും മരിച്ചു

പെരുമ്പാവൂര്‍: വീടിന്റെ ടെറസിലെ പായല്‍ കഴുകി വൃത്തിയാക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് അമ്മയും മകനും മരിച്ചു. കംപ്രസര്‍ പമ്പ് ഉപയോഗിച്ച് വൃത്തിയാക്കുന്നതിനിടെയാണ് ഷേക്കേറ്റത്. കൂവപ്പടി ഐമുറി കൊട്ടമ്പിള്ളിക്കുടി വാഴപ്പിള്ളി വീട്ടില്‍ ശങ്കരന്റെ ഭാര്യ വത്സല (65), മകന്‍ ബാബു (38) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാവിലെ എട്ടരയോടെയായിരുന്നു അപകടം.

ഷോക്കേറ്റ് വീണ് മകന്‍ അലറുന്ന ശബ്ദം കേട്ട് രക്ഷിക്കാനെത്തിയതാണ് അമ്മ. ഇതോടെ അമ്മയും അപകടത്തില്‍പ്പെട്ടു. ടെറസില്‍ കെട്ടിനിന്ന വെള്ളത്തില്‍ വൈദ്യുതി പ്രവഹിച്ചതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് നിഗമനം. ഈ സമയം ബാബുവിന്റെ ഭാര്യയും കുട്ടികളും താഴത്തെ നിലയില്‍ ഉണ്ടായിരുന്നു. ഇവര്‍ ഓടിയെത്തിയെങ്കിലും അപകടം മനസ്സിലാക്കി മെയിന്‍ സ്വിച്ച് ഓഫ് ചെയ്തു.

സമീപവാസികള്‍ ചേര്‍ന്ന് ഇരുവരെയും പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കോടനാട് പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. മൂവാറ്റുപുഴ ഗവ. ആശുപത്രിയില്‍ മൃതദേഹ പരിശോധനയ്ക്കു ശേഷം വൈകീട്ട് വീട്ടുവളപ്പില്‍ ശവസംസ്‌കാരം നടത്തി. കാറ്ററിങ് ജോലിക്കാരനാണ് ബാബു. ഭാര്യ: നീതു. മക്കള്‍: സങ്കല്‍പ, സാഹിത്യ. ലത സഹോദരിയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ഈവനിംഗ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *