മാനന്തവാടിയെ ഒരുദിവസം മുൾമുനയിൽ നിർത്തിയ തണ്ണീർ കൊമ്പൻ ചരിഞ്ഞു; രണ്ടാഴ്‌ച്ചക്കിടെ രണ്ട് തവണ മയക്കുവെടി വെക്കേണ്ടി വന്നതും ശരീരത്തിലെ പരിക്കുകളും ആനയുടെ മരണത്തിലേക്ക് നയിച്ചെന്ന് പ്രഥമിക നിഗമനം

മാനന്തവാടിയെ ഒരുദിവസം മുൾമുനയിൽ നിർത്തിയ തണ്ണീർ കൊമ്പൻ ചരിഞ്ഞു; രണ്ടാഴ്‌ച്ചക്കിടെ രണ്ട് തവണ മയക്കുവെടി വെക്കേണ്ടി വന്നതും ശരീരത്തിലെ പരിക്കുകളും ആനയുടെ മരണത്തിലേക്ക് നയിച്ചെന്ന് പ്രഥമിക നിഗമനം

February 3, 2024 0 By Editor

വെള്ളിയാഴ്ച മാനന്തവാടിയില്‍ പിടികൂടി ഇന്ന് പുലര്‍ച്ചെ ബന്ദിപ്പൂര്‍ കാട്ടില്‍ വിട്ട തണ്ണീര്‍ കൊമ്പന്‍ thannir kkompan ചരിഞ്ഞു. വനംമന്ത്രി എകെ ശശീന്ദ്രനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ആന ചരിയാനുണ്ടായ കാരണം സംബന്ധിച്ച് വ്യക്തതയുണ്ടായിട്ടില്ല. പതിനേഴര മണിക്കൂര്‍ നീണ്ട ദൗത്യത്തിനുശേഷമാണ് വെള്ളിയാഴ്ച തണ്ണീര്‍ കൊമ്പനെ പിടികൂടിയത്. എലിഫന്റ് ആംബുലന്‍സില്‍ രാമപുരയിലെത്തിച്ച ശേഷം ആനയെ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ശനിയാഴ്ച പുലർച്ചയോടെയാണ് പ്രാഥമിക പരിശോധനകൾക്ക് ശേഷം ആനയെ ബന്ദിപ്പൂരിൽ തുറന്നുവിട്ടത്. തുറന്നുവിട്ടു അധികം കഴിയും മുമ്പ് തന്നെ ആന ചരിയുകയായിരുന്നു.

വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് മാനന്തവാടി നഗരത്തില്‍നിന്ന് മൂന്ന് കിലോമീറ്റര്‍ മാത്രം അകലെയുള്ള കണിയാരത്തും പായോടും ഒറ്റയാനെത്തിയത്. എന്നാല്‍ ആന പ്രകോപനം സൃഷ്ടിക്കുകയോ നാശനഷ്ടങ്ങള്‍ വരുത്തുകയോ ചെയ്തിരുന്നില്ല. ജനങ്ങള്‍ ആശങ്കയിലായതോടെ ആനയെ പടക്കംപൊട്ടിച്ചും മറ്റും വനമേഖലയിലേക്ക് തിരികെ അയയ്ക്കാന്‍ പൊലീസും വനംവകുപ്പും ചേര്‍ന്ന് ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടര്‍ന്നാണ് മയക്കുവെടിവെച്ച് പിടികൂടാന്‍ തീരുമാനിച്ചത്.

20 ദിവസത്തിനിടയിൽ 2 തവണ മയക്കുവെടി ഏൽക്കേണ്ടി വന്നത് തണ്ണീർക്കൊമ്പന്റെ ആരോഗ്യസ്ഥിതി വഷളാക്കിയിട്ടുണ്ടെന്നാണ് സൂചന. കഴിഞ്ഞ ദിവസം ആനയ്‌ക്ക് പരിക്കും പറ്റിയിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് കർണാടക വനംവകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർ അറിയിച്ചു. തണ്ണീർക്കൊമ്പന്റെ പോസ്റ്റ് മോർട്ടവും ഇന്ന് തന്നെ നടക്കും.

20 വയസിന് താഴെ പ്രായമുള്ള ആനയാണ് തണ്ണീർ കൊമ്പൻ. കാടുകയറ്റിയ ആനയാണ് തണ്ണീർക്കൊമ്പൻ. കർണാടകയിലെ ഹാസൻ ഡിവിഷന് കീഴിൽ ഇക്കഴിഞ്ഞ ജനുവരി 16-ന് മയക്കുവെടി വച്ച് പിടികൂടി റേഡിയോ കോളർ ഘടിപ്പിച്ച് കാടുകയറ്റിയ ആനയാണ് വയനാട്ടിലെത്തിയത്.