കുതിപ്പിന്റെ ട്രാക്കിലേറി സ്വർണവില,  ഇന്നത്തെ വിപണി നിലവാരം

കുതിപ്പിന്റെ ട്രാക്കിലേറി സ്വർണവില, ഇന്നത്തെ വിപണി നിലവാരം

March 1, 2024 0 By Editor

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർദ്ധനവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 240 രൂപയാണ് ഒറ്റയടിക്ക് ഉയർന്നത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 46,320 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 30 രൂപ വർദ്ധിച്ച് 5,790 രൂപ നിലവാരത്തിലാണ് ഇന്ന് വ്യാപാരം നടത്തുന്നത്. ഇന്നലെ മാറ്റമില്ലാതെ തുടർന്ന സ്വർണവിലയാണ് ഇന്ന് കുതിപ്പിന്റെ ട്രാക്കിൽ എത്തിയിരിക്കുന്നത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 46,080 രൂപയും, ഗ്രാമിന് 5,760 രൂപയുമാണ് വില നിലവാരം.

കഴിഞ്ഞ ഏതാനും ആഴ്ചകളായി ആഗോള വിപണികളിൽ സ്വർണം വലിയ രീതിയിലുള്ള സമ്മർദ്ദമാണ് നേരിട്ടത്. എന്നാൽ, മാർച്ച് മാസത്തിന്റെ ആദ്യദിനം തന്നെ തിരിച്ചുവരവിന്റെ സൂചനകൾ നൽകിയിട്ടുണ്ട്. ആഗോള വിപണികളിലെ വില മാറ്റങ്ങൾ ഡോളറിലായതിനാൽ നേരിയ മാറ്റങ്ങൾ പോലും പ്രാദേശിക വിപണിയിൽ വലിയ രീതിയിലുള്ള ചലനങ്ങൾ സൃഷ്ടിക്കും. ആഗോള വിപണിയിൽ സ്വർണം ഔൺസിന് 0.5 ശതമാനം വർദ്ധിച്ച് 2,046.33 ഡോളർ നിലവാരത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്

സംസ്ഥാനത്ത് ഇന്ന് വെളളിവിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 75.80 രൂപയാണ് നിരക്ക്. 8 ഗ്രാം വെള്ളിക്ക് 606.40 രൂപയും, 10 ഗ്രാമിന് 758 രൂപയും, ഒരു കിലോയ്ക്ക് 75,800 രൂപയുമാണ് നിരക്ക്. സ്വർണവില വർദ്ധിച്ചതിനാൽ വരും മണിക്കൂറുകൾക്കുള്ളിൽ വെള്ളി വിലയിലും വർദ്ധനവ് പ്രതീക്ഷിക്കാവുന്നതാണ്.