പുറക്കാട് കടൽ ഉൾവലിഞ്ഞ സംഭവം: സ്വാഭാവിക പ്രതിഭാസമെന്ന് ജിയോളജി വകുപ്പ്

ആലപ്പുഴ: പുറക്കാട് കടൽ ഉൾവലിഞ്ഞ സംഭവത്തിൽ ഔദ്യോഗിക റിപ്പോർട്ട് സമർപ്പിച്ച് റവന്യൂ, ജിയോളജി വകുപ്പ്. കടൽ ഉൾവലിഞ്ഞത് സ്വാഭാവിക പ്രതിഭാസമാണെന്ന് അധികൃതർ വ്യക്തമാക്കി. പുറക്കാട് മുതൽ തെക്കോട്ട് 850 മീറ്ററോളം ഭാഗത്താണ് കടൽ 50 മീറ്ററോളം ഉൾവലിഞ്ഞത്. ഈ ഭാഗത്ത് നേരത്തെയും ഉൾവലിയൽ പ്രതിഭാസം ഉണ്ടായിട്ടുണ്ട്.

ഇന്നലെ രാവിലെ 6:30 മുതലാണ് കടൽ ഉൾവലിയൽ പ്രതിഭാസം റിപ്പോർട്ട് ചെയ്തത്. കടൽ ഉൾവലിഞ്ഞതോടെ തീരത്ത് മുഴുവനും ചെളി അടിഞ്ഞ അവസ്ഥയിലായിരുന്നു. പുലർച്ചെ മത്സ്യബന്ധനത്തിന് പോയ തൊഴിലാളികൾക്ക് തിരികെ വരാൻ കഴിയാത്ത സാഹചര്യമാണ് ഉണ്ടായത്. ചെളി അടിഞ്ഞതിനാൽ കരയിലേക്ക് തിരിച്ചെത്തുക എന്നത് തൊഴിലാളികൾക്ക് കൂടുതൽ ദുഷ്കരമായി മാറുകയായിരുന്നു. ഇങ്ങനെയുള്ള പ്രതിഭാസം ഇടയ്ക്കിടെ ഉണ്ടാകുന്നതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് പരമ്പരാഗത മത്സ്യത്തൊഴിലാളികൾ പറഞ്ഞിരുന്നു. സാധാരണയായി ചാകര ഉള്ള അവസരങ്ങളിലാണ് കടൽ ഉൾവലിയാറുള്ളത്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story