എൻ.ബി.സി.സിയിൽ ജൂനിയർ എൻജിനീയർ (സിവിൽ/ഇലക്ട്രിക്കൽ)

കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയത്തിന് കീഴിലുള്ള എൻ.ബി.സി.സി (ഇന്ത്യ) ലിമിറ്റഡിൽ വിവിധ പ്രോജക്ടുകളിലായി ജൂനിയർ എൻജിനീയർ സിവിൽ തസ്തികയിൽ 30 ഒഴിവുകളിലും ജൂനിയർ എൻജിനീയർ ഇലക്ട്രിക്കൽ തസ്തികയിൽ…

കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയത്തിന് കീഴിലുള്ള എൻ.ബി.സി.സി (ഇന്ത്യ) ലിമിറ്റഡിൽ വിവിധ പ്രോജക്ടുകളിലായി ജൂനിയർ എൻജിനീയർ സിവിൽ തസ്തികയിൽ 30 ഒഴിവുകളിലും ജൂനിയർ എൻജിനീയർ ഇലക്ട്രിക്കൽ തസ്തികയിൽ 10 ഒഴിവുകളിലും നിയമനത്തിനായി അപേക്ഷിക്കാം. എസ്.സി/എസ്.ടി/ഒ.ബി.സി-എൻ.സി.എൽ/ഇ.ഡബ്ല്യു.എസ്/വിമുക്തഭടന്മാർ/പി.ഡബ്ല്യു.ബി.ഡി വിഭാഗക്കാർക്ക് സംവരണമുണ്ട്.

ബന്ധപ്പെട്ട ശാഖയിൽ മൊത്തം 60 ശതമാനം മാർക്കിൽ കുറയാതെ ത്രിവത്സര എൻജിനീയറിങ് ഡിപ്ലോമ. പ്രായപരിധി 28 വയസ്സ്. വിശദവിവരങ്ങൾ www.nbccindia.in/careerൽ ലഭ്യമാണ്. അപേക്ഷാഫീസ് 1000 രൂപ. പട്ടിക/ഭിന്നശേഷി വിഭാഗങ്ങൾക്ക് ഫീസില്ല. ഓൺലൈനായി മാർച്ച് 27, 5 മണിവരെ രജിസ്റ്റർ ചെയ്യാം.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story