2023-24 സാമ്പത്തിക വർഷത്തിൽ ജിഎസ്ടി വരുമാനത്തിൽ 11.7 ശതമാനം വർദ്ധനവ്

2023-24 സാമ്പത്തിക വർഷത്തിൽ ജിഎസ്ടി വരുമാനത്തിൽ 11.7 ശതമാനം വർദ്ധനവ്

April 2, 2024 0 By Editor

ന്യൂഡൽഹി : ഏപ്രിൽ ഒന്നിന് പുതിയൊരു സാമ്പത്തിക വർഷത്തിന് തുടക്കം ആവുകയാണ്. കഴിഞ്ഞ സാമ്പത്തിക വർഷമായ 2023-24 സാമ്പത്തിക വർഷത്തിലെ വിവിധ വരുമാനങ്ങളുടെ റിപ്പോർട്ടുകൾ ഇപ്പോൾ പുറത്തുവരികയാണ്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ രാജ്യത്ത് ജി എസ് ടി വരുമാനത്തിൽ 11.7 ശതമാനം വർദ്ധനവ് ഉണ്ടായതായാണ് റിപ്പോർട്ട്. ഇതോടെ മൊത്തം ജിഎസ്ടി വരുമാനം 20.14 ലക്ഷം കോടി രൂപയായി ഉയർന്നു.

ഇക്കഴിഞ്ഞ മാർച്ച് മാസത്തിൽ മാത്രം ജിഎസ്ടി വരുമാനത്തിൽ 11ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായത്. മാർച്ച് മാസത്തെ ഇന്ത്യയുടെ ജിഎസ്ടി വരുമാനം 1.78 ലക്ഷം കോടി രൂപയായിരുന്നു. ധനമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇതുവരെയുള്ള രണ്ടാമത്തെ വലിയ ചരക്ക് സേവന നികുതി ശേഖരണം ആയിരുന്നു മാർച്ചിൽ നടന്നത്.

ആഭ്യന്തര ഇടപാടുകളിൽ നിന്നുള്ള ജിഎസ്ടി വരുമാനത്തിൽ 17.6% വർദ്ധനവും ഉണ്ടായതായി ധനവകുപ്പിന്റെ റിപ്പോർട്ട് സൂചിപ്പിക്കുന്നു. മൊത്തം ജിഎസ്ടി വരുമാനത്തിൽ വർദ്ധനവ് ഉണ്ടാകാനുള്ള കാരണവും ആഭ്യന്തര ഇടപാടുകളിൽ ജിഎസ്ടി പിരിവ് വർദ്ധിച്ചതാണ്.