സ്കൂട്ടർ വാങ്ങി നൽകാമെന്ന് പറഞ്ഞ് പീഡനം: മധുരയിൽ ബിജെപി നേതാവിനെതിരെ പോക്സോ കേസ്
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ബിജെപി സംസ്ഥാന നേതാവിനെതിരെ മധുരയിൽ പോക്സോ കേസെടുത്തു. പാർട്ടിയുടെ സാമ്പത്തിക വിഭാഗത്തിന്റെ ചുമതലയുള്ള എം.എസ്.ഷായ്ക്കെതിരെയാണ് പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിൽ കേസെടുത്തത്. പെൺകുട്ടിയുടെ…

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ബിജെപി സംസ്ഥാന നേതാവിനെതിരെ മധുരയിൽ പോക്സോ കേസെടുത്തു. പാർട്ടിയുടെ സാമ്പത്തിക വിഭാഗത്തിന്റെ ചുമതലയുള്ള എം.എസ്.ഷായ്ക്കെതിരെയാണ് പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിൽ കേസെടുത്തത്. പെൺകുട്ടിയുടെ മാതാവിനെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്.
പുതിയ സ്കൂട്ടർ വാങ്ങി നൽകാമെന്ന് വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച് കുട്ടിയെ ഷാ പീഡിപ്പിച്ചതായാണ് പിതാവിന്റെ പരാതി. കുട്ടിയുടെ മാതാപിതാക്കൾ പിരിഞ്ഞു താമസിക്കുകയാണ്. കുട്ടിയുടെ അമ്മയും ഷായും തമ്മിൽ ബന്ധമുണ്ടായിരുന്നതായും ഇതാണ് പീഡനത്തിലേക്ക് നയിച്ചതെന്നുമാണ് ആരോപണം.
കുട്ടിയുടെ ഫോണിലേക്ക് ഷാ അശ്ലീല സന്ദേശമയച്ചതായും ഇതേപ്പറ്റി അന്വേഷിച്ചപ്പോൾ അമ്മ പതിവായി കുട്ടിയെ ഷായ്ക്കൊപ്പം അയച്ചതായി കണ്ടെത്തിയതായും പിതാവ് പരാതിപ്പെട്ടു. കേസ് റജിസ്റ്റർ ചെയ്യാൻ പൊലീസ് കൂട്ടാക്കുന്നില്ലെന്നു കാട്ടി പിതാവ് കോടതിയെ സമീപിക്കുകയായിരുന്നു. കേസ് റജിസ്റ്റർ ചെയ്യാനും വിശദമായ അന്വേഷണം നടത്താനും കോടതി നിർദേശിച്ചതിനെ തുടർന്നാണ് കേസെടുത്തത്.