
നിലമ്പൂർ വനത്തിൽ കാട്ടുതീ പടരുന്നു; ഹെക്ടർ കണക്കിന് സ്വഭാവിക വനം കത്തിനശിച്ചു
April 5, 2024 0 By Editorനിലമ്പൂർ: നിലമ്പൂർ വനത്തിൽ കാട്ടുതീ പടരുന്നു. അതീവ സംരക്ഷണ മേഖലയിൽ ഉൾപ്പടെയുള്ള വനമേഖലയിൽ ഹെക്ടർ കണക്കിന് സ്വഭാവിക വനം അഗ്നിക്കിരയായി. കഠിനമായ ചൂടുകാരണം പടർന്നുപിടിച്ച കാട്ടുതീ നിയന്തരണവിധേയമാക്കാൻ വനംവകുപ്പ് ഏറെ പാടുപ്പെടുകയാണ്.
ഉൾക്കാടുകളിലെ തീയണക്കാൻ ഫയർഫോഴ്സ് പോലുള്ള സംവിധാനങ്ങളെ ഉപയോഗപ്പെടുത്താൻ കഴിയാത്ത സ്ഥിതിയാണുള്ളത്. എടവണ്ണ റേഞ്ച് അകമ്പാടം ഫോറസ്റ്റ് സ്റ്റേഷനിലെ അതീവസംരക്ഷിത മേഖലയായി കാണുന്ന പന്തീരായിരം വനത്തിൽ പടന്നുപിടിച്ച കാട്ടുതീ മൂന്നാംദിവസമായ ബുധനാഴ്ച ഉച്ചയോടെയാണ് വനപാലകർ ഫയർലൈൻ സ്ഥാപിച്ചും പച്ചപൊന്തകൾ ഉപയോഗിച്ച് തല്ലിയും കെടുത്തി നിയന്ത്രണവിധേയമാക്കിയത്
സ്റ്റേഷനിൽ മടങ്ങിയെത്തി മണിക്കൂറുകൾകക്കം വീണ്ടും ഉൾകാട്ടിൽ തീപടർന്നുപിടിച്ചു. മൂല്ലേപാടത്ത് നിന്നും നാലുകിലോമീറ്റർ ഉൾവനത്തിലാണ് ഇപ്പോൾ തീ പടർന്നുപിടിച്ചത്. കരടിക്കുന്ന്, മൂലേപ്പാടം, എടക്കോട്, നിലമ്പൂർ റേഞ്ചിലെ വള്ളുവശ്ശേരിയിലെ ചാലിയാർ മുക്ക്, വഴിക്കടവ് റേഞ്ചിലെ കരിയംമുരിയം, നെല്ലിക്കുത്ത് ആറാട്ട് വനമേഖലയിലും കാട്ടുതീ പടർന്ന് ഹെക്ടർ കണക്കിന് വനഭൂമി കത്തിനശിച്ചു.
Share this:
- Click to share on Facebook (Opens in new window)
- Click to share on WhatsApp (Opens in new window)
- Click to share on LinkedIn (Opens in new window)
- Click to share on Pinterest (Opens in new window)
- Click to share on Telegram (Opens in new window)
- Click to share on Tumblr (Opens in new window)
- Click to share on Reddit (Opens in new window)
- Click to share on Threads (Opens in new window)
- Click to share on X (Opens in new window)
Related
About The Author
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല