വനിതാ ഡോക്ടറെ ലൈംഗികമായി പീഡിപ്പിച്ചു; പ്രതിയെ പിടിക്കൂടാന്‍ ആശുപത്രി വാര്‍ഡിലേക്ക് വാഹനം ഓടിച്ചെത്തി പോലീസ്- വീഡിയോ

വനിതാ ഡോക്ടറെ ലൈംഗികമായി പീഡിപ്പിച്ചു; പ്രതിയെ പിടിക്കൂടാന്‍ ആശുപത്രി വാര്‍ഡിലേക്ക് വാഹനം ഓടിച്ചെത്തി പോലീസ്- വീഡിയോ

May 23, 2024 0 By Editor

ഡെറാഡൂണ്‍: വനിതാ ഡോക്ടറെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ പ്രതിയെ പിടിക്കൂടാന്‍ ആശുപത്രിയിലെ എമര്‍ജന്‍സി വാര്‍ഡിലേക്ക് വാഹനം ഓടിച്ചെത്തി പൊലീസ്. നഴ്സിംഗ് ഓഫീസറെ അറസ്റ്റ് ചെയ്യാനാണ് പൊലീസ് അസാധാരണ നീക്കം നടത്തിയത്. ഋഷികേശിലെ എയിംസ് ആശുപത്രിയിലായിരുന്നു സംഭവം.

രോഗികളും കൂട്ടിരിപ്പുകാരും നിറഞ്ഞ വാര്‍ഡിലെ കിടക്കകള്‍ക്കിടയിലൂടെയാണ് വാഹനം എത്തിയത്. വാഹനത്തില്‍ പൊലീസുകാര്‍ ഇരിക്കുന്നതും കാണാം. സംഭവത്തിന്റെ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലായി.

ഓപ്പറേഷന്‍ തിയറ്ററിനുള്ളില്‍ നഴ്സിംഗ് ഓഫീസര്‍ സതീഷ് കുമാര്‍ വനിതാ ഡോക്ടറെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. നഴ്സിംഗ് ഓഫീസര്‍ ഇപ്പോള്‍ സസ്പെന്‍ഷനിലാണ്. ഇയാള്‍ ഡോക്ടര്‍ക്ക് അശ്ലീല സന്ദേശം അയച്ചെന്നും ഋഷികേശിലെ പോലീസ് ഓഫീസര്‍ ശങ്കര്‍ സിംഗ് ബിഷ്ത് ദേശീയ മാധ്യമത്തോട് പറഞ്ഞു.

പ്രതിയെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് ഡോക്ടര്‍മാര്‍ സമരത്തിലാണ്. ഡോക്ടര്‍മാര്‍ ആശുപത്രിക്ക് മുന്‍പില്‍ തടിച്ചു കൂടിയതിനാലാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യാന്‍ വാര്‍ഡിലേക്ക് വാഹനം ഓടിച്ചത് എന്നാണ് റിപ്പോര്‍ട്ട്.

നഴ്‌സിംഗ് ഓഫീസറെ പിരിച്ചുവിടും വരെ സമരം തുടരാനാണ് ഡോക്ടര്‍മാരുടെ തീരുമാനം. ആശുപത്രിയിലെ അത്യാഹിത വിഭാഗം പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ചൊവ്വാഴ്ച മുതല്‍ ഡോക്ടര്‍മാര്‍ സമരത്തിലാണ്.

Evening Kerala News | Latest Kerala News / Malayalam News / Kerala News Headlines / Kerala News Today in Malayalam