കാസർകോട് പോലീസ് കസ്റ്റഡിയിൽ 14 കാരനെ പീഡിപ്പിച്ച പോക്സോ പ്രതിയുടെ ആത്മഹത്യാ ശ്രമം

കാസർകോട്: കാസർകോട് പൊലീസ് കസ്റ്റഡിയിൽ പോക്സോ പ്രതിയുടെ ആത്മഹത്യാ ശ്രമം നടത്തി. കാസർകോട് മേൽപറമ്പ് പൊലീസ് കസ്റ്റഡിയിലെടുത്ത ചെമ്മനാട് കൊമ്പനടുക്കം സ്വദേശി ചന്ദ്രൻ മാടിക്കൽ ആണ് ആത്മഹത്യ ശ്രമം നടത്തിയത്.

കഴിഞ്ഞ മാസം 28 ന് തെളിവെടുപ്പിനിടെയാണ് ചന്ദ്രൻ മാടിക്കൽ എലി വിഷം കഴിച്ചത്. ഗുരുതരാവസ്ഥയിലായ പ്രതിയെ കോട്ടയം മെഡിക്കൽ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി. തൻ്റെ കടയിലെത്തിയ 14 കാരനെ പീഡിപ്പിച്ച കേസിലാണ് ഇയാൾ അറസ്റ്റിലായത്. പ്രതിക്ക് എവിടെ നിന്ന് എലിവിഷം കിട്ടിയെന്ന കാര്യം വ്യക്തമായിട്ടില്ല.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story