പുരുഷന്മാർ സ്വാര്‍ഥർ; ഭർത്താവിന്റെയോ കാമുകന്റെയോ സഹായം ആവശ്യമില്ല: വിവാഹത്തെ പറ്റി നേഹ റോസ്

പുരുഷന്മാർ സ്വാര്‍ഥർ; ഭർത്താവിന്റെയോ കാമുകന്റെയോ സഹായം ആവശ്യമില്ല: വിവാഹത്തെ പറ്റി നേഹ റോസ്

June 10, 2024 0 By Editor

ഫോട്ടോഷൂട്ടിലൂടെ സമൂഹമാധ്യമങ്ങളിൽ ഏറെ വിമർശനങ്ങൾ നേരിടേണ്ടി വന്ന വ്യക്തിയാണ് നടിയും മോഡലുമായ നേഹ റോസ്. ഇപ്പോഴിതാ വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് ശക്തമായ ഭാഷയിൽ മറുപടി നൽകുകയാണ് നേഹ. സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് നേഹയുടെ മറുപടി.

ഫിറ്റ്നസിൽ ഫുൾ ഫിറ്റ് ആണ് നടി നേഹ റോസ്; അഭിമുഖം | Neha Rose Actress

പുരുഷന്മാർ സ്വാർഥരാണെന്നും ജീവിതത്തിൽ വിജയിക്കാൻ ഒരു സ്ത്രീക്ക് പുരുഷന്റെ കൂട്ട് ആവശ്യമില്ലെന്നുമാണ് നേഹ പറയുന്നത്. ‘വിവാഹം കഴിക്കാൻ എന്നോട് പറയുന്നവരോട്, പുരുഷനുണ്ടെങ്കിൽ മാത്രമേ ജീവിക്കാനാകൂ എന്ന് സ്ത്രീകള്‍ക്ക് ഉപദേശങ്ങൾ ലഭിക്കും.

എന്നാൽ സ്ത്രീകൾക്ക് ജീവിക്കാൻ അവർ ഒറ്റയ്ക്കു മതി എന്നതാണ് യാഥാർഥ്യം. അവരുടെ വിജയത്തിന്റെ ഉത്തരവാദികൾ അവർ തന്നെയാണ്. ജീവിത വിജയത്തെ ഉന്നംവയ്ക്കുമ്പോൾ നമുക്ക് സ്വാതന്ത്ര്യം അനിവാര്യമാണ്. ആൺസുഹൃത്തിനോ ഭർത്താവിനോ സ്ത്രീയെ സഹായിക്കാൻ കഴിയില്ല. കാരണം പുരുഷന്മാർ സ്വാർഥരാണ്.’– നേഹ സമൂഹമാധ്യമത്തിൽ കുറിച്ചു.

ആണുങ്ങള്‍ സെല്‍ഫിഷ്, സ്ത്രീയ്ക്ക് അവള്‍ മാത്രമേയുള്ളൂ; കല്യാണത്തെക്കുറിച്ച്  ചോദിക്കുന്നവരോട് നേഹ; Neha Rose About Her Marriage Explains Why She Is Not  Ready To Get ...

നേരത്തേയും മറ്റൊരു താരത്തിന്റെ പേര് ചേർത്ത് തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾക്ക് നേഹ മറുപടി നൽകിയിരുന്നു. ജിമ്മിൽ വർക്കൗട്ട് ചെയ്യാൻ പോയപ്പോഴാണ് അദ്ദേഹത്തെ പരിചയപ്പെട്ടതെന്നും അദ്ദേഹവുമായി ബന്ധപ്പെട്ട് ഉയരുന്ന വ്യക്തിപരമായ ആരോപണങ്ങളെ കുറിച്ച് അറിവില്ലെന്നുമായിരുന്നു നേഹ മറുപടി നൽകിയത്.