ലോക്‌സഭ സ്പീക്കര്‍ തെരഞ്ഞെടുപ്പ് 26 ന്; ബിജെപി നിര്‍ദേശിക്കുന്നയാളെ പിന്തുണയ്ക്കുമെന്ന് ജെഡിയു

ന്യൂഡല്‍ഹി: ലോക്‌സഭ സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഈ മാസം 26 ന് നടക്കും. സ്പീക്കര്‍ സ്ഥാനത്തേക്ക് മുന്നണിയിലെ വലിയ കക്ഷിയായ ബിജെപി നിര്‍ദേശിക്കുന്നയാളെ പിന്തുണയ്ക്കുമെന്ന് ജെഡിയു അറിയിച്ചു. ജെഡിയുവും ടിഡിപിയും എന്‍ഡിഎ മുന്നണിയിലെ അംഗങ്ങളാണ് എന്നും ജെഡിയു നേതാവ് കെ സി ത്യാഗി വ്യക്തമാക്കി.

സ്പീക്കര്‍ എപ്പോഴും ഭരണകക്ഷിയുടേതാണ്, കാരണം ഭരണമുന്നണിയുടെ അംഗസംഖ്യയാണ് ഏറ്റവും ഉയര്‍ന്നത്. കെസി ത്യാഗി പറഞ്ഞു. ബിജെപി അംഗം ലോക്‌സഭ സ്പീക്കര്‍ ആകില്ലെന്നുള്ള പ്രതിപക്ഷത്തിന്റെ പ്രതികരണങ്ങളെ ത്യാഗി വിമര്‍ശിച്ചു. 18-ാം ലോക്‌സഭയുടെ ആദ്യ സമ്മേളനം ജൂണ്‍ 24 നാണ് ആരംഭിക്കുന്നത്. ആദ്യത്തെ രണ്ടു ദിവസം പുതിയ എംപിമാരുടെ സത്യപ്രതിജ്ഞയാണ്. ജൂണ്‍ 27 ന് ലോക്‌സഭയുടേയും രാജ്യസഭയുടേയും സംയുക്ത സമ്മേളനത്തെ രാഷ്ട്രപതി ദ്രൗപദി മുര്‍മു അഭിസംബോധന ചെയ്യും. ജൂലൈ മൂന്നു വരെയാണ് ആദ്യ സമ്മേളനം നടക്കുക.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story