
കറുത്ത പാട് മാറാന്‍ ഉരുളക്കിഴങ്ങ്
February 8, 2025മുഖത്തെ കറുത്ത പാടുകള്‍ പലരേയും അലട്ടുന്ന പ്രശ്നമാണ്. പ്രത്യേകിച്ചും ഒരു പ്രായം കടന്നാല്‍ സ്ത്രീകളെ ഇത് ബാധിയ്ക്കും. ഹോര്‍മോണ്‍ പ്രശ്നങ്ങള്‍ ഇതിന് പുറകിലെ പ്രധാനപ്പെട്ട കാരണമാണ്. ഇത് മാറാന്‍ വേണ്ടി സഹായിക്കുന്ന പല പൊടിക്കൈകളുമുണ്ട്.
അതിലൊന്നാണ്, ഉരുളക്കിഴങ്ങ്, അരിപ്പൊടി, ഇരട്ടിമധുരം എന്നിവ സംയോജിപ്പിച്ചുള്ള കൂട്ട്. ഉരുളക്കിഴങ്ങ് ബ്ലീച്ചിംഗ് ഇഫക്ടുള്ള ഒന്നാണ്. ഇതിലെ അസ്‌കോര്‍ബിക് ആസിഡ് ഈ ഗുണം നല്‍കുന്നു. മുഖത്തിന് നിറം നല്‍കാനും ബ്ലീച്ചിംഗ് ഇഫക്ട് നല്‍കാനും ഉരുളക്കിഴങ്ങിന്റെ നീരും ഇതിന്റെ സ്റ്റാര്‍ച്ചുമെല്ലാം ഉപയോഗിയ്ക്കുന്നു.
അതുപോലെതന്നെ, അരിപ്പൊടിയും പല സൗന്ദര്യപ്രശ്നങ്ങള്‍ക്കും നല്ലൊരു മരുന്നാണ്. ഇത് നല്ല സ്‌ക്രബര്‍ ഗുണം നല്‍കുന്നു. വൈറ്റമിന്‍ ബി ഉള്‍പ്പെടെ പല പോഷകങ്ങളും അരിപ്പൊടിയില്‍ അടങ്ങിയിട്ടുണ്ട്. എണ്ണമയമുള്ള ചര്‍മത്തിലെ അധികമുള്ള എണ്ണമയം നീക്കാനും അരിപ്പൊടി നല്ലതാണ്. ചര്‍മത്തിലെ അഴുക്കുകള്‍ നീക്കം ചെയ്യാന്‍, സൂര്യരശ്മികളിലെ അള്‍ട്രാവയലറ്റ് രശ്മികള്‍ തടയാന്‍, മുഖത്ത് സ്‌ക്രബ് ചെയ്യാന്‍ എല്ലാം അരിപ്പൊടി ഏറെ നല്ലതാണ്.വൈറ്റമിന്‍ ബി ചര്‍മത്തിലെ ചുളിവുകള്‍ അകറ്റും. ഇരട്ടി മധുരം ചര്‍മപ്രശ്നങ്ങള്‍ക്ക് മരുന്നായി ഉപയോഗിയ്ക്കുന്ന ഒന്നാണ്.
മുഖത്തിന് നിറം നല്‍കാനും പാടുകള്‍ മാറാനുമെല്ലാം ഇതേറെ നല്ലതാണ്. മുഖത്തിന്റെ ഈര്‍പ്പം നഷ്ടപ്പെടുന്നതു തടയാനുളള നല്ലൊരു വഴി കൂടിയാണിത്. ഇതു വഴി മുഖത്തിന് പ്രായാധിക്യം തോന്നുന്നതു തടയാനാകും. ഇരട്ടിമധുരം പൊടി വാങ്ങാന്‍ കിട്ടും. അല്ലെങ്കില്‍ ആയുര്‍വേദ കടകളില്‍ നിന്നും ഇതു വാങ്ങി ഉണക്കിപ്പൊടിയ്ക്കുക.ഇതിനായി ഉരുളക്കിഴങ്ങ് അരച്ച് പിഴിഞ്ഞെടുത്ത് അല്‍പനേരം വയ്ക്കുക. ഇതിന്റെ നീര് മാറ്റി അടിയിലെ സ്റ്റാര്‍ച്ച് എടുക്കാം. ഇതിലേയ്ക്ക് അരിപ്പൊടിയും ഇരട്ടിമധുരവും ചേര്‍ക്കുക. പിന്നീട് പാകത്തിന് ഉരുളക്കിഴങ്ങിന്റെ മാറ്റി വച്ച നീര് ഒഴിച്ച് ഇളക്കി ഫേസ്പായ്ക്കാക്കാം. ഇത് മുഖത്ത് പുരട്ടി അല്‍പം കഴിയുമ്പോള്‍ കഴുകാം. ഇത് ആഴ്ചയില്‍ ഒന്ന് രണ്ടു ദിവസം മുഖത്ത് പുരട്ടി അല്‍പം കഴിയുമ്പോള്‍ കഴുകാം.
This content including advice provides generic information only. It is in no way a substitute for a qualified medical opinion. Always consult a specialist or your own doctor for more information.