നൈറ്റ് ഡ്യൂട്ടിക്കുശേഷം മടങ്ങിയ എസ്ഐയെ കാണാനില്ല; കുടുംബം പരാതി നൽകി

നൈറ്റ് ഡ്യൂട്ടിക്കുശേഷം മടങ്ങിയ എസ്ഐയെ കാണാനില്ല; കുടുംബം പരാതി നൽകി

June 16, 2024 0 By Editor

കോട്ടയം: വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ എസ്ഐയെ കാണാനില്ലെന്ന് പരാതി. ഗ്രേഡ് എസ്‌ഐ അയർക്കുന്നം നീറിക്കാട് കീഴാട്ട് കാലായിൽ കെ.രാജേഷിനെ(53) കാണാനില്ലെന്നു ചൂണ്ടിക്കാട്ടി ബന്ധുക്കൾ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ അയർക്കുന്നം പൊലീസ് കേസെടുത്തു.

കഴിഞ്ഞ 14ന് രാത്രി നൈറ്റ് ഡ്യൂട്ടിക്കുശേഷം വീട്ടിലേക്കു മടങ്ങിയതായിരുന്നു അദ്ദേഹം. എന്നാൽ ഇന്നലെ രാത്രി വൈകിയും വീട്ടിലെത്തിയില്ല. തുടർന്ന് ബന്ധുക്കൾ അയർക്കുന്നം പൊലീസിൽ പരാതി നൽകുകയായിരുന്നു. മൊബൈൽ ഫോണിൽ വിളിക്കുമ്പോൾ സ്വിച്ച് ഓഫ് എന്നാണു കേൾക്കുന്നതെന്നും പരാതിയിൽ പറയുന്നു.

Evening Kerala News | Latest Kerala News / Malayalam News / Kerala News Headlines / Kerala News Today in Malayalam