വണ്‍പ്ലസ് കുടുംബത്തില്‍ നിന്ന് മറ്റൊരു ബജറ്റ് സൗഹാര്‍ദ സ്മാര്‍ട്ട്ഫോണ്‍ കൂടി ഇന്ത്യന്‍ വിപണിയിലേക്ക്
ദില്ലി: വണ്‍പ്ലസ് കുടുംബത്തില്‍ നിന്ന് മറ്റൊരു ബജറ്റ് സൗഹാര്‍ദ സ്മാര്‍ട്ട്ഫോണ്‍ കൂടി ഇന്ത്യന്‍ വിപണിയിലേക്ക് വരുന്നു. വണ്‍പ്ലസ് നോര്‍ഡ് സിഇ 4 ലൈറ്റ് ജൂണ്‍ 24ന് പുറത്തിറക്കുമെന്ന്…
ദില്ലി: വണ്‍പ്ലസ് കുടുംബത്തില്‍ നിന്ന് മറ്റൊരു ബജറ്റ് സൗഹാര്‍ദ സ്മാര്‍ട്ട്ഫോണ്‍ കൂടി ഇന്ത്യന്‍ വിപണിയിലേക്ക് വരുന്നു. വണ്‍പ്ലസ് നോര്‍ഡ് സിഇ 4 ലൈറ്റ് ജൂണ്‍ 24ന് പുറത്തിറക്കുമെന്ന്…
ദില്ലി: വണ്‍പ്ലസ് കുടുംബത്തില്‍ നിന്ന് മറ്റൊരു ബജറ്റ് സൗഹാര്‍ദ സ്മാര്‍ട്ട്ഫോണ്‍ കൂടി ഇന്ത്യന്‍ വിപണിയിലേക്ക് വരുന്നു. വണ്‍പ്ലസ് നോര്‍ഡ് സിഇ 4 ലൈറ്റ് ജൂണ്‍ 24ന് പുറത്തിറക്കുമെന്ന് കമ്പനി അറിയിച്ചു.
നീണ്ട കാത്തിരിപ്പിനൊടുവിലാണ് ഈ 5ജി ഫോണ്‍ ഇന്ത്യയിലെത്തുന്നത്. കൂടുതല്‍ ബാറ്ററി ലൈഫ്, ഫാസ്റ്റ് ചാര്‍ജിംഗ്, മികച്ച ഫോട്ടോഗ്രഫി അനുഭവം തുടങ്ങിയവ വണ്‍പ്ലസ് നോര്‍ഡ് സിഇ 4 ലൈറ്റ് നല്‍കും എന്നാണ് പ്രതീക്ഷ.
5ജി നെറ്റ്വര്‍ക്ക് ടെക്നോളജിയിലാണ് ഫോണിന്റെ വരവ്. ‘ബഡ്ജറ്റ് സ്മാര്‍ട്ട്ഫോണ്‍ മാര്‍ക്കറ്റില്‍ വിപ്ലവകരമായ ഫോണായിരിക്കും വണ്‍പ്ലസ് നോര്‍ഡ് സിഇ 4 ലൈറ്റ്. വണ്‍പ്ലസിന്റെ ഫ്‌ലാഗ്ഷിപ്പ് മോഡലുകളിലേതിന് സമാനമായ ബാറ്ററി ലൈഫ്, ഫാസ്റ്റ് ചാര്‍ജിംഗ്, ഡിസ്പ്ലെ ക്വാളിറ്റി, ക്യാമറ എന്നിവയെല്ലാം വളരെ കുറഞ്ഞ വിലയില്‍ പുതിയ ഫോണ്‍ വാഗ്ദാനം ചെയ്യുന്നു. ബജറ്റ് സ്മാര്‍ട്ട്ഫോണ്‍ മാര്‍ക്കറ്റില്‍ പുതിയ ബഞ്ച്മാര്‍ക്കായിരിക്കും’ നോര്‍ഡ് സിഇ 4 ലൈറ്റ് എന്ന് വണ്‍പ്ലസ് സിഒഒയും പ്രസിഡന്റുമായ കിന്‍ഡര്‍ ലിയു വ്യക്തമാക്കി.
നോര്‍ഡ് സിഇ 4 ലൈറ്റ് ഡിസൈനില്‍ പുതുമ കൊണ്ടുവരുന്നുണ്ട് എന്നാണ് വണ്‍പ്ലസ് പുറത്തുവിട്ട ചിത്രങ്ങളില്‍ നിന്ന് വ്യക്തമാവുന്നത്. ചതുരാകൃതിയില്‍ നീല നിറത്തിലാണ് ഫോണിന്റെ വരവ്. ഒരു ഗുളികയുടെ ആകൃതിയിലുള്ള ക്യാമറ മൊഡ്യൂളില്‍ ചെറിയ സെന്‍സറുകളാണ് ഈ ഫോണിനുള്ളത്. 50 എംപി പിന്‍ക്യാമറയും 16 എംപി മുന്‍ ക്യാമറയുമായാണ് ഫോണിനുണ്ടാവുക.
5500 എംഎഎച്ച് ബാറ്ററിക്കൊപ്പം 80 വാട്ട് ഫാസ്റ്റ് ചാര്‍ജിംഗ് സംവിധാനമുണ്ട്. 6.67 ഇഞ്ച് അമോള്‍ഡ് ഡിസ്പ്ലെ വരുന്ന നോര്‍ഡ് സിഇ 4 ലൈറ്റിന് 20000 രൂപയാണ് വില പ്രതീക്ഷിക്കുന്നത്. മുമ്പിറങ്ങിയ വണ്‍പ്ലസ് നോര്‍ഡ് സിഇ 3യുടെ വില 19,999 രൂപയായിരുന്നു. ഇപ്പോള്‍ ഈ മോഡല്‍ ആമസോണില്‍ 17,499 രൂപയ്ക്കാണ് വില്‍ക്കുന്നത്.