ഇന്ന്  നിര്‍ണായക മത്സരം ; ഏകദിന ലോകകപ്പ് ഫൈനലിന് ശേഷം വീണ്ടുമൊരു ഇന്ത്യ ഓസ്‌ട്രേലിയ പോരാട്ടം

ഇന്ന് നിര്‍ണായക മത്സരം ; ഏകദിന ലോകകപ്പ് ഫൈനലിന് ശേഷം വീണ്ടുമൊരു ഇന്ത്യ ഓസ്‌ട്രേലിയ പോരാട്ടം

June 24, 2024 0 By Editor

സെന്റ് ലൂസിയ: ഏകദിന ലോകകപ്പ് ഫൈനലിന് ശേഷം വീണ്ടുമൊരു ഇന്ത്യ ഓസ്‌ട്രേലിയ പോരാട്ടം. ടി20 ലോകകപ്പ് സൂപ്പര്‍ എട്ടില്‍ സെമി ലക്ഷ്യമിട്ടാണ് ഇന്ത്യയും ഓസ്‌ട്രേലിയയും ഇന്ന് നേര്‍ക്കുനേര്‍ പോരാട്ടത്തിനിറങ്ങുന്നത്. ജയിച്ചാല്‍ ഗ്രൂപ്പ് ചാംപ്യന്‍മാരായി ഇന്ത്യയ്ക്ക് സെമിയിലെത്താം.

തോല്‍വി ഓസീസിന്റെ സെമി സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിക്കും. ഇന്ത്യന്‍ സമയം രാത്രി എട്ടിന് സെന്റ് ലൂസിയയിലെ ഡാരന്‍ സമി ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ഡിസ്‌നി+ഹോട്സ്റ്റാറിലും മത്സരം തത്സമയം കാണാം. മഴ കളിമുടക്കിയാല്‍ ഇന്ത്യ സെമിയിലെത്തും.

സൂപ്പര്‍ 8ലെ നിര്‍ണായക മത്സരത്തില്‍ കളത്തിലിറങ്ങുമ്പോള്‍ മികച്ച ജയം മാത്രമാണ് ഇന്ത്യയുടെ ലക്ഷ്യം. കരുത്തരായ ഓസീസിനെ തോല്‍പിച്ച് സെമിയുറപ്പിക്കുന്നത് ടീമിന്റെ ആത്മവിശ്വാസവും വര്‍ധിപ്പിക്കുമെന്നുറപ്പ്.

അഫ്ഗാനിസ്ഥാനെതിരായ അപ്രതീക്ഷിത തോല്‍വിയുടെ ആഘാതത്തിലാണ് ഓസ്‌ട്രേലിയ ഇന്ത്യയ്‌ക്കെതിരെയിറങ്ങുന്നത്. തോല്‍വി കങ്കാരുക്കളുടെ സെമി സാധ്യതകള്‍ ഏറെക്കുറെ അവസാനിപ്പിക്കുമെന്നതിനാല്‍ ടീം ഇന്ത്യ കരുതിയിരുന്നേ തീരു.

Evening Kerala News | Latest Kerala News / Malayalam News / Kerala News Headlines / Kerala News Today in Malayalam