വ്യാജ ചിത്രങ്ങൾ മകളെ കാണിച്ചു, ജീവിക്കാൻ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തി: കോഴിക്കോട് ഉള്ള്യേരിയിലെ 42കാരിയുടെ മരണത്തിൽ പരാതി
വീട്ടമ്മയുടെ ആത്മഹത്യ അയൽവാസികളുടെ ഭീഷണി മൂലമെന്ന് പരാതിയുമായി മകൾ. ഉള്ളിേയരി പാലോറ കാവോട്ട് ഷൈജിയാണ് (42) ഈ മാസം 19ന് പുലർച്ചെ വീടിനു സമീപം ആത്മഹത്യ ചെയ്തത്.…
വീട്ടമ്മയുടെ ആത്മഹത്യ അയൽവാസികളുടെ ഭീഷണി മൂലമെന്ന് പരാതിയുമായി മകൾ. ഉള്ളിേയരി പാലോറ കാവോട്ട് ഷൈജിയാണ് (42) ഈ മാസം 19ന് പുലർച്ചെ വീടിനു സമീപം ആത്മഹത്യ ചെയ്തത്.…
വീട്ടമ്മയുടെ ആത്മഹത്യ അയൽവാസികളുടെ ഭീഷണി മൂലമെന്ന് പരാതിയുമായി മകൾ. ഉള്ളിേയരി പാലോറ കാവോട്ട് ഷൈജിയാണ് (42) ഈ മാസം 19ന് പുലർച്ചെ വീടിനു സമീപം ആത്മഹത്യ ചെയ്തത്.
അയൽവാസികളായ ഒരു കുടുംബത്തിലെ നാലു പേർക്കെതിരെയാണ് മകൾ അത്തോളി പൊലീസിൽ പരാതി നൽകിയത്. ആത്മഹത്യ ചെയ്തതിന്റെ തലേദിവസം രാവിലെ രണ്ടു പേർ വീട്ടിലെത്തി ഷൈജിയെയും മക്കളെയും ഭീഷണിപ്പെടുത്തിയെന്നാണ് പരാതി നൽകിയത്.
അയൽവാസികളായ സ്ത്രീയും അവരുടെ മകളുമാണ് ഇവരുടെ വീട്ടിലെത്തിയത്. ഷൈജിയുടെ വ്യാജ ഫോട്ടോകൾ മകളെ കാണിച്ചതായും ജീവിക്കാൻ അനുവദിക്കില്ലെന്ന് ഭീഷണിപ്പടുത്തിയെന്നും ബന്ധുക്കൾ പറഞ്ഞു. പിറ്റേന്ന് പുലർച്ചെ വീട്ടുമുറ്റത്തെ മരത്തിൽ ഷാളിൽ തൂങ്ങിമരിച്ച നിലയിൽ ഷൈജിയെ കണ്ടെത്തുകയായിരുന്നു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)