Begin typing your search above and press return to search.
മൂന്നാം മോദി സര്‍ക്കാരിന്റെ നയം വ്യക്തമാക്കാന്‍ രാഷ്ട്രപതി പാര്‍ലമെന്റില്‍; ബഹിഷ്‌കരിച്ച് എഎപി
ന്യൂഡല്‍ഹി: രാഷ്ട്രപതി ദ്രൗപദി മുര്‍മു പാര്‍ലമെന്റിന്റെ ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധചെയ്യുന്നു. 18-ാം ലോക്സഭയുടെ ആദ്യ സമ്മേളനം ലോക്സഭയില്‍ തിങ്കളാഴ്ച ആരംഭിച്ചിരുന്നു. രാജ്യസഭ ഇന്നുമുതലാണ് തുടങ്ങുന്നത്.
മൂന്നാം മോദി സര്‍ക്കാരിന്റെ നയം രാഷ്ട്രപതി പാര്‍ലമെന്റിനെ അഭിസംബോധന ചെയ്തുകൊണ്ട് വ്യക്തമാക്കും. കുതിരപ്പുറത്തുള്ള അംഗരക്ഷകരുടെ അകമ്പടിയോടെയാണ് രാഷ്രപതി ഭവനില്‍നിന്ന് ദ്രൗപദി മുര്‍മു പാര്‍ലമെന്റിലെത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ലോക്സഭാ സ്പീക്കറും രാജ്യസഭാ അധ്യക്ഷനും ചേര്‍ന്ന് രാഷ്ട്രപതിയെ സ്വീകരിച്ചു.
ഇതിനിടെ, രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം ആം ആദ്മി പാര്‍ട്ടി എംപിമാര്‍ ബഹിഷ്‌കരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിനെ സിബിഐ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ടാണ് ബഹിഷ്‌കരണമെന്ന് എഎപി നേതാവ് സന്ദീപ് പതക് അറിയിച്ചു. ഇന്ത്യ സഖ്യത്തിലെ മറ്റുപാര്‍ട്ടികള്‍ പ്രതിഷേധത്തിന്റെ ഭാഗമാകുമോ എന്ന ചോദ്യത്തിന് അവരുമായി ഇത് ചര്‍ച്ചചെയ്തിട്ടില്ലെന്നായിരുന്നു പതകിന്റെ മറുപടി. രാഷ്ട്രപതിയുടെ പ്രസംഗത്തിന് ശേഷം പാര്‍ലമെന്റിന്റെ ഇരുസഭകളിലും നന്ദി പ്രമേയം അവതരിപ്പിക്കും, അത് അംഗങ്ങള്‍ ചര്‍ച്ചചെയ്യും.
Next Story