മുംബൈയില്‍ പെട്രോളിന്റെയും ഡീസലിന്റെയും നികുതി കുറിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍; ഡീസലിന് രണ്ട് രൂപയും പെട്രോളിന് 65 പൈസയും കുറയും

മുംബൈയില്‍ പെട്രോളിന്റെയും ഡീസലിന്റെയും നികുതി കുറിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍; ഡീസലിന് രണ്ട് രൂപയും പെട്രോളിന് 65 പൈസയും കുറയും

June 29, 2024 0 By Editor

ന്യൂഡല്‍ഹി ; മുംബൈയില്‍ പെട്രോളിന്റെയും ഡീസലിന്റെയും നികുതി കുറച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍. ഇതോടെ രണ്ട് രൂപ ഡീസലിനും പെട്രോളിന് 65 പൈസയും കുറയും. സിഎം അന്ന ചത്ര യോജന പ്രകാരം പാവപ്പെട്ടവര്‍ക്ക് മൂന്ന് ഗ്യാസ് സിലിണ്ടറുകള്‍ വീതം സൗജന്യമായി വിതരണം ചെയ്യുമെന്ന് ഉപമുഖ്യമന്ത്രി അജിത് പവാര്‍ പറഞ്ഞു.’

ഡീസലിന്റെ നികുതി മുംബൈ മേഖലയില്‍ 24% ല്‍ നിന്ന് 21% ആയി കുറയ്ക്കുകയാണ്. ഫലത്തില്‍ ഡീസല്‍ വില ലിറ്ററിന് 2 രൂപ കുറയും. മുംബൈ മേഖലയില്‍, പെട്രോളിന്റെ നികുതി 26% ല്‍ നിന്ന് 25% ആയി കുറയും. ഇത് പെട്രോള്‍ വില ലിറ്ററിന് 65 പൈസ കുറയ്ക്കും’, അജിത് പവാര്‍ വ്യക്തമാക്കി.

ഡീസല്‍, പെട്രോള്‍ നികുതിയില്‍ കുറവുവരുത്തിക്കൊണ്ട് 2014-25 ബജറ്റിലാണ് പ്രഖ്യാപനമുണ്ടായത്. ഡീസലിന്റെ നികുതി 24 ശതമാനത്തില്‍ നിന്ന് 21 ശതമാനമായും പെട്രോളിന്റെത് 26-ല്‍ നിന്ന് 25 ശതമാനമായുമാണ് കുറച്ചത്.പരുത്തി, സോയാബീന്‍ വിളകള്‍ക്ക് ഹെക്ടറിന് 5,000 രൂപവീതം ബോണസും നല്‍കും. 2024 ജൂലൈ ഒന്നിന് ശേഷം ക്ഷീരകര്‍ഷകര്‍ക്ക് ലിറ്ററിന് അഞ്ച് രൂപ ബോണസ് നല്‍കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.

Evening Kerala News | Latest Kerala News / Malayalam News / Kerala News Headlines / Kerala News Today in Malayalam