മനു തോമസിന് പോലീസ് സംരക്ഷണം നൽകണമെന്ന് രഹസ്യാന്വേഷണ വിഭാഗം
കണ്ണൂർ: സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജനും മകനുമെതിരേ ആരോപണം ഉന്നയിച്ച മുൻ ജില്ലാ കമ്മിറ്റി അംഗം മനു തോമസിന് പോലീസ് സംരക്ഷണം നൽകണണമെന്ന് രഹസ്യാന്വേഷണവിഭാഗം.…
കണ്ണൂർ: സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജനും മകനുമെതിരേ ആരോപണം ഉന്നയിച്ച മുൻ ജില്ലാ കമ്മിറ്റി അംഗം മനു തോമസിന് പോലീസ് സംരക്ഷണം നൽകണണമെന്ന് രഹസ്യാന്വേഷണവിഭാഗം.…
കണ്ണൂർ: സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജനും മകനുമെതിരേ ആരോപണം ഉന്നയിച്ച മുൻ ജില്ലാ കമ്മിറ്റി അംഗം മനു തോമസിന് പോലീസ് സംരക്ഷണം നൽകണണമെന്ന് രഹസ്യാന്വേഷണവിഭാഗം. വീടിനും വ്യാപാരസ്ഥാപനങ്ങൾക്കും സംരക്ഷണം നൽകണമെന്നാണ് റിപ്പോർട്ട് നൽകിയത്. മനു തോമസിന് ഫെയ്‌സ്ബുക്കിലൂടെ ഭീഷണിസന്ദേശങ്ങൾ ലഭിച്ചിരുന്നു. പി. ജയരാജനെതിരേ രൂക്ഷവിമർശനം ഉന്നയിച്ച് പോസ്റ്റ് ഇട്ടിരുന്നു.
പാർട്ടിയെ പലവട്ടം ഇതുപോലെ പ്രതിസന്ധിയിലാക്കിയ ആളാണ് ജയരാജനെന്ന് മനു തോമസ് പറഞ്ഞിരുന്നു. ക്വാറി മുതലാളിക്കുവേണ്ടി മലയോരത്ത് പാർട്ടി ഏരിയാ സെക്രട്ടറിമാരെവരെ സൃഷ്ടിക്കാൻ കഴിയുന്ന താങ്കളുടെ പാടവവും വിദേശത്തും സ്വദേശത്തും മകനെയും ക്വട്ടേഷൻകാരെയും ഉപയോഗിച്ച് കെട്ടിപ്പൊക്കിയ 'കോപ്പി' കച്ചവടങ്ങളും എല്ലാം നമുക്ക് പറയാം -കുറിപ്പിലൂടെ പറഞ്ഞിരുന്നു.
പാർട്ടി സെക്രട്ടറി പൊതുസമൂഹത്തോട് വിശദീകരിച്ച കാര്യത്തിനുമേലെ അഭിപ്രായം പറഞ്ഞ് പി. ജയരാജൻ സൂപ്പർ സെക്രട്ടറിയാകാൻ ശ്രമിച്ചെന്ന് മനുതോമസ് പറഞ്ഞു. പാർട്ടി പറഞ്ഞിടത്ത് നിൽക്കുന്നവരല്ല ക്വട്ടേഷൻ സംഘങ്ങൾ. ആ നേതാവ് പറഞ്ഞാൽ പറയും. അത് നിർത്താൻ പറഞ്ഞാൽ നിർത്തും. കണ്ണൂർ പാർട്ടി പി. ജയരാജന്റെ പിടിയിലാണെന്ന അഭിപ്രായമില്ലെന്നും ഒരു കാലത്ത് പാർട്ടിയെ വലിയൊരു ഇരുമ്പു മറയ്ക്കുള്ളിലാക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ടെന്നും മനു കൂട്ടിച്ചേർത്തു.
അതേ സമയം മനു തോമസിനെതിരേ പി. ജയരാജന്റെ മകൻ ജെയിൻ പി. രാജ് വക്കീൽ നോട്ടീസ് അയച്ചിരിക്കുകയാണ്. സ്വർണം പൊട്ടിക്കൽ സംഘത്തിന്റെ കോഡിനേറ്ററാണ്, ക്വട്ടേഷൻസംഘങ്ങളുമായി ബന്ധമുണ്ട്, വഴിവിട്ട ബിസിനസുകളുണ്ട് തുടങ്ങിയ ആരോപണങ്ങൾ സാമൂഹികമാധ്യമത്തിലൂടെ മനു തോമസ് ഉന്നയിച്ചുവെന്ന് ജെയിൻ പി. രാജ് പറയുന്നു. ആരോപണം പിൻവലിച്ച് ഖേദപ്രകടനം നടത്തണമെന്നും 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നുമാണ് നോട്ടീസിലുള്ളത്.പ്രതികരണം വന്ന സ്വകാര്യ ടെലിവിഷൻ ചാനലിനും അവതാരകനും നോട്ടീസ് അയച്ചിട്ടുണ്ട്.