ശുചിമുറിസൗകര്യം പോലുമില്ലാതെ കുഴങ്ങി മുഖ്യമന്ത്രിയുടെ പിണറായിയിലെ വീടിന് കാവൽ നിൽക്കുന്ന പോലീസുകാർ

കണ്ണൂർ : മുഖ്യമന്ത്രി പിണറായി വിജയന്റെ പിണറായിയിലെ വീട്ടിൽ റസിഡൻസ് ഡ്യൂട്ടി ചെയ്യുന്ന സേനാംഗങ്ങൾക്ക് ശുചിമുറിസൗകര്യം പോലുമില്ല. ഇവിടെ ഡ്യൂട്ടിയിലുള്ള സേനാംഗങ്ങൾക്കു റെസ്റ്റ് റൂം അടക്കമുള്ള സൗകര്യങ്ങൾ…

കണ്ണൂർ : മുഖ്യമന്ത്രി പിണറായി വിജയന്റെ പിണറായിയിലെ വീട്ടിൽ റസിഡൻസ് ഡ്യൂട്ടി ചെയ്യുന്ന സേനാംഗങ്ങൾക്ക് ശുചിമുറിസൗകര്യം പോലുമില്ല. ഇവിടെ ഡ്യൂട്ടിയിലുള്ള സേനാംഗങ്ങൾക്കു റെസ്റ്റ് റൂം അടക്കമുള്ള സൗകര്യങ്ങൾ ഒരുക്കണമെന്ന് കേരള പൊലീസ് അസോസിയേഷൻ കണ്ണൂർ സിറ്റി ജില്ലാ സമ്മേളനത്തിൽ ആവശ്യം.

സ്റ്റാഫ് കൗൺസിൽ യോഗത്തിൽ ഉന്നയിക്കാൻ തയാറാക്കിയ അ‍ജൻഡയിൽ ഇക്കാര്യം ഉൾപ്പെടുത്തിയതായി ജില്ലാ സെക്രട്ടറി വി.സിനീഷ് അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിൽ (കരട്) പറയുന്നതായി മനോരമ റിപ്പോർട്ട് ചെയ്യുന്നു

മുഖ്യമന്ത്രിയും കുടുംബവും വല്ലപ്പോഴുമാണ് താമസിക്കുന്നതെങ്കിലും വീട്ടുപരിസരത്ത് മുഴുവൻ സമയവും പൊലീസിനെ നിയോഗിച്ചിട്ടുണ്ട്. ഒരു എസ്ഐയും 2 സിവിൽ പൊലീസ് ഓഫിസർമാരും അടങ്ങുന്ന സംഘത്തിനാണു ഡ്യൂട്ടി. ഇവർ വീടിനു വെളിയിൽ ജീപ്പ് പാർക്ക് ചെയ്ത് റോഡിലാണു കഴിയുന്നത്. ശുചിമുറിസൗകര്യം ഇല്ലാത്തതിനാൽ സമീപത്തെ വീടുകളെയാണ് ആശ്രയിക്കുന്നതെന്നാണു വിവരമെന്നും റിപ്പോർട്ടിൽ പറയുന്നു

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story