കയറിയതിനു പിന്നാലെ ലിഫ്റ്റ് കേടായി, തിരുവനന്തപുരം മെഡിക്കൽ കോളജിൽ രോഗി കുടുങ്ങിക്കിടന്നത് രണ്ട് ദിവസം
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിൽ കേടായ ലിഫ്റ്റിനുള്ളിൽ രോഗി രണ്ടു ദിവസം കുടുങ്ങിക്കിടന്നു. ഉള്ളൂർ സ്വദേശി രവീന്ദ്രൻ നായരാണ് ലിഫ്റ്റിൽ കുടുങ്ങിയത്. മെഡിക്കൽ കോളജിലെ ഓർത്തോ ഒപിയിലെത്തിയതായിരുന്നു…

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിൽ കേടായ ലിഫ്റ്റിനുള്ളിൽ രോഗി രണ്ടു ദിവസം കുടുങ്ങിക്കിടന്നു. ഉള്ളൂർ സ്വദേശി രവീന്ദ്രൻ നായരാണ് ലിഫ്റ്റിൽ കുടുങ്ങിയത്. മെഡിക്കൽ കോളജിലെ ഓർത്തോ ഒപിയിലെത്തിയതായിരുന്നു ഇദ്ദേഹം. ഫോൺ നിലത്ത് വീണ് പൊട്ടിയതിനെ തുടർന്ന് ആരെയും വിളിക്കാൻ കഴിഞ്ഞില്ല.
ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് രവീന്ദ്രൻ ലിഫ്റ്റിൽ കുടുങ്ങിയത്. ഇന്ന് രാവിലെ ആറ് മണിയോടെ ലിഫ്റ്റ് തകരാർ പരിഹരിക്കാൻ ഓപ്പറേറ്റർ എത്തിയപ്പോഴാണ് ഒരാൾ അകത്ത് കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. ലിഫ്റ്റ് വലിയ ശബ്ദത്തോടെയും കുലുക്കത്തോടെയും നിന്ന് പോയപ്പോൾ ഫോൺ നിലത്ത് വീണ് പൊട്ടുകയായിരുന്നുവെന്ന് രവീന്ദ്രൻ പറയുന്നു.
രവീന്ദ്രൻ നായരെ കാണാതായെന്ന് ചൂണ്ടിക്കാട്ടി കുടുംബം മെഡിക്കൽ കോളജ് പൊലീസിൽ പരാതി നൽകിയിരുന്നു. നിലവിൽ രവീന്ദ്രൻ നായരെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് മെഡിക്കൽ കോളജ് സൂപ്രണ്ട് അറിയിച്ചു.