ബേക്കലിൽ പതിനൊന്നുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; പീഡനം കുട്ടിയുടെ വായിൽ തുണി തിരുകിയ ശേഷം

കാസർകോട്: ബേക്കലിൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ 11 വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു. ഒരു മാസം മുൻപായിരുന്നു സംഭവം. റോഡിലൂടെ നടന്നു പോവുകയായിരുന്ന കുട്ടിയെ തട്ടിക്കൊണ്ടു പോയി…

കാസർകോട്: ബേക്കലിൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ 11 വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു. ഒരു മാസം മുൻപായിരുന്നു സംഭവം. റോഡിലൂടെ നടന്നു പോവുകയായിരുന്ന കുട്ടിയെ തട്ടിക്കൊണ്ടു പോയി ഒരു കടമുറിയിൽ വച്ച് പീഡിപ്പിക്കുകയായിരുന്നു. വായിൽ ഷാൾ തിരുകിയ ശേഷമായിരുന്നു പീഡനം. വയറുവേദനയെ അനുഭവപ്പെട്ട കുട്ടി വിവരം ബന്ധുവിനോട് പറഞ്ഞതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്.

വൈദ്യപരിശോധനയിൽ പീഡനം നടന്നതായി കണ്ടെത്തി. കുട്ടിയുടെ രഹസ്യ മൊഴി പൊലീസ് രേഖപ്പടുത്തി. സംഭവത്തിൽ പോക്​സോ വകുപ്പ് പ്രകാരം കേസെടുത്ത ബേക്കൽ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതിയെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടില്ല. പ്രദേശത്തെ സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story