കാണാതായിട്ട് 9 ദിവസം; യുവാവിന്റെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി

കണ്ണൂർ: 9 ദിവസമായി കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കോളയാട് മേനച്ചോടിയിലെ തയ്യിൽ വീട്ടിൽ റെനിമോൻ യേശുരാജ് (ഷിബി–35) ആണ് മരിച്ചത്. കോളയാട് സെന്റ് കോർണേലിയസ് ദേവാലയത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് തൊഴിലാളികളാണ് മൃതദേഹം കണ്ടത്. അഴുകിയ നിലയിലാണ് മൃതദേഹം. യേശുരാജ്– നിർമല ദമ്പതികളുടെ മകനാണ്.

ജൂലായ് 16 മുതൽ റെനിമോനെ കാണാനില്ലായിരുന്നു. ചെറുവാഞ്ചേരി ചെങ്കൽ പണയിൽ ലോറി ഡ്രൈവറായിരുന്നു റെനിമോൻ. ഇദ്ദേഹം ഉപയോഗിച്ചിരുന്ന ബൈക്ക് മേനച്ചോടി റോഡ് സൈഡിൽ പാർക്ക് ചെയ്ത നിലയിൽ കണ്ടെത്തിയിരുന്നു. സംഭവത്തിൽ കണ്ണവം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. സഹോദരങ്ങൾ: പ്രിൻസ്, വിപിൻ

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story