ബംഗളൂരുവിൽ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

ബംഗളൂരു: ബംഗളൂരുവിൽ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി.ബിഹാർ സ്വദേശി കൃതി കുമാരി (22) ആണ് താമസസ്ഥലത്ത് കൊല്ലപ്പെട്ടത്. സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുകയായിരുന്നു യുവതി. ബംഗളൂരുവിലെ കോറമംഗലയിലാണ് ദാരുണ സംഭവം നടന്നത്. ചൊവ്വാഴ്ച രാത്രി 11.10 നും 11.30 നും ഇടയിലാണ് സംഭവം നടന്നതെന്നാണ് സംശയം.

അക്രമി കത്തിയുമായി മൂന്നാം നിലയിലേക്ക് കയറി യുവതിയെ കഴുത്തറുക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പ്രതിയെ തിരിച്ചറിഞ്ഞു കഴിഞ്ഞതായും ഉടൻ കസ്റ്റഡിയിൽ എടുക്കുമെന്നും പൊലീസ് പറഞ്ഞു. സൗത്ത് ഈസ്റ്റ് ഡിവിഷൻ ഡി.സി.പി സാറാ ഫാത്തിമ്മക്കൊപ്പം കോറമംഗല പോലീസും സ്ഥലത്തെത്തി. പരിചയക്കാരാണ് കുറ്റം ചെയ്തതെന്ന് പൊലീസ് സംശയിക്കുന്നു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story