വിമാനം തകരാറിലായിട്ടും ബദൽ സംവിധാനം ഒരുക്കിയില്ല; നെടുമ്പാ​ശ്ശേരിയിൽ യാത്രക്കാരുടെ ബഹളം

നെടുമ്പാശ്ശേരി: വിമാനം തകരാറിലായതിനെ തുടർന്ന് ബദൽ സംവിധാനം ഏർപ്പെടുത്താത്തതിനെ തുടർന്ന് നെടുമ്പാശ്ശേരിയിൽ യാത്രക്കാരുടെ ബഹളം. ശനിയാഴ്ച രാതി 11ന് ദുബൈക്കു പോകേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനമാണ് തകരാറിലായത്. ലീവ് കഴിഞ്ഞ് ദു​ബൈയിൽ ഇന്ന് ജോലിക്കുകയറേണ്ട നിരവധി യാത്രക്കാരുണ്ടായിരുന്നു.

യഥാസമയം തകരാർ അറിയിച്ചിരുന്നെങ്കിൽ പുലർച്ചെയുള്ള മറ്റ് വിമാനങ്ങളിൽ ഇവർക്ക് പോകാമായിരുന്നു. എന്നാൽ വിമാനത്തിൽ നിന്ന് ഇറക്കാതെ വിമാനം ഉടൻ പുറപ്പെടുമെന്ന് അധികൃതർ യാത്രക്കാരെ അറിയിച്ചു. തകരാർ പരിഹരിക്കാൻ ശ്രമം നടത്തിയിട്ടും പരിഹരിക്കപ്പെടാത്തതിനാൽ രാവിലെ 7.30 ഓടെ വിമാനം റദ്ദാക്കിയതായി അറിയിച്ചു. ഇതോടെയാണ് യാത്രക്കാർ ബഹളം വച്ചത്.

വിമാനത്തിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചെങ്കിലും പൊലീസെത്തി പിന്നീട് ഇവരെ അനുനയിപ്പിച്ചു. 180 ഓളം യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. തകരാർ പരിഹരിക്കുന്നതിന് ഉച്ചക്ക് രണ്ടിന് വിമാനത്തിൽ പാർട്സ് എത്തണം.

അതിനു ശേഷം തകരാർ പരിഹരിച്ച് വൈകീട്ട് നാലിന് വിമാനം പുറപ്പെടുമെന്നാണ് സ്പൈസ് ജെറ്റ് അധികൃതർ പറയുന്നത്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story