ഡൽഹിയിൽ ബിജെപിയുടെ മിന്നും വിജയം ; 22 സീറ്റുകളില്‍ ഒതുങ്ങി ആം ആദ്മി പാര്‍ട്ടി; സംപൂജ്യമായി കോണ്‍ഗ്രസ്; മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ ചര്‍ച്ചകളുമായി ബിജെപി; ഏഴു മണിക്ക് മോദി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും

February 8, 2025 0 By Editor

രാജ്യ തലസ്ഥാനത്തെ ആം ആദ്മിയുടെ കുതിപ്പിന് ഒടുവില്‍ തടയിട്ട് ബിജെപി. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയത്തോടെയാണ് ബിജെപി അധികാരത്തിലേക്ക് എത്തിയത്.

നരേന്ദ്ര മോദിയെ മുന്നില്‍ നിര്‍ത്തി നടത്തിയ പ്രചരണ തന്ത്രങ്ങളും ഒപ്പം ബജറ്റിലെ ആദായ നികുതി ഇളവും അടക്കം ഫലം കണ്ടപ്പോള്‍ ആകെയുള്ള 70 സീറ്റുകളില്‍ 48 സീറ്റുകള്‍ നേടിയാണ് ബിജെപി അധികാരത്തില്‍ എത്തിയത്. അതേസമയം ആം ആദ്മി പാര്‍ട്ടിയാകട്ടെ 22 സീറ്റുകളിലേക്ക് ഒതുങ്ങി. കോണ്‍ഗ്രസ് ഇക്കൂറിയും സംപൂര്‍ണ്ണ പരാജയമായി.

ഇതോടെ 27 വര്‍ഷങ്ങള്‍ക്ക് ശേഷം ഡല്‍ഹിയില്‍ ബിജെപി അധികാരത്തിലേക്ക് എത്തുകയാണ്. മുഖ്യമന്ത്രി ആരാകുമെന്ന ചര്‍ച്ചകളിലേക്ക് ബിജെപി കടന്നു. വിജയാഹ്ലാദം പ്രവര്‍ത്തകരുമായി പങ്കിടാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകുന്നേരം 7 മണിയോടെ ബിജെപി ആസ്ഥാനത്തെത്തും.