മൂന്നാർ ഡബിൾ ഡക്കർ സർവിസ്: എങ്ങനെ ബുക്ക് ചെയ്യാം, ഏതൊക്കെ റൂട്ടുകൾ, ചാർജ് എത്ര

മൂന്നാർ ഡബിൾ ഡക്കർ സർവിസ്: എങ്ങനെ ബുക്ക് ചെയ്യാം, ഏതൊക്കെ റൂട്ടുകൾ, ചാർജ് എത്ര

February 10, 2025 0 By Editor

മൂന്നാർ: വിനോദസഞ്ചാരികൾക്ക് മൂന്നാറിന്‍റെ പ്രകൃതിഭംഗി ഡബിൾ ഡക്കർ ബസിൽ ഇരുന്ന് ആസ്വദിക്കാനായി കെ.എസ്.ആർ.ടി.സിയുടെ റോയൽ വ്യൂ ഡബിൾ ഡെക്കർ ബസ് കഴിഞ്ഞ ദിവസമാണ് സർവിസ് തുടങ്ങിയത്. മൂന്നാർ ഡിപ്പോയിൽ ഗതാഗത മന്ത്രി കെ.ബി. ഗണേഷ്‌കുമാറാണ് ബസ് സർവിസിന്‍റെ ഉദ്ഘാടനം നിർവഹിച്ചത്.

നിലവിൽ മൂന്ന് സർവിസുകളാണ് ദിവസം നടത്തുന്നത്. രാവിലെ ഏഴ് മണി, 10 മണി, ഉച്ചകഴിഞ്ഞ് 3.30 എന്നിങ്ങനെയാണ് മൂന്നാർ ഡിപ്പോയിൽ നിന്ന് ബസ് പുറപ്പെടുന്ന സമയം. രണ്ട് മണിക്കൂർ 45 മിനിറ്റാണ് ഒരു ട്രിപ്പിന്‍റെ ദൈർഘ്യം. കൊച്ചി-ധനുഷ്കോടി ദേശീയപാതയിലൂടെ ദേവികുളം, ഗ്യാപ്പ്റോഡ്, ആനയിറങ്ങൽ, ലോക്ക്ഹാർട്ട്, മലയില്‍ കള്ളന്‍ ഗുഹ, പെരിയകനാൽ വെള്ളച്ചാട്ടം എന്നീ കേന്ദ്രങ്ങൾ ബസ് സന്ദർശിക്കും.

കെ.എസ്.ആർ.ടി.സി വെബ്സൈറ്റിലൂടെയും (https://onlineksrtcswift.com/) ആപ്പിലൂടെയും ബുക്ക് ചെയ്യാം. Munnar Royal View Double Decker എന്ന് സെർച് ചെയ്താൽ ബസ് ബുക്കിങ് കാണാം. മുകൾ നിലയിൽ ഒരാൾക്ക് 400 രൂപയും താഴത്തെ നിലയിൽ 200 രൂപയാണ് നിരക്ക്. മുകൾ നിലയിൽ 38 സീറ്റും താഴത്തെ നിലയിൽ 12 സീറ്റുമാണുള്ളത്.

തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ഗ​ര​ക്കാ​ഴ്ച​ക​ൾ എ​ന്ന പേ​രി​ൽ ആ​രം​ഭി​ച്ച ഡ​ബ്​ൾ ​ഡ​ക്ക​ർ സ​ർ​വിസു​ക​ൾ ഏ​റെ ജ​ന​പ്രീ​തി നേ​ടി​യി​രു​ന്നു. ഇ​തേ മാ​തൃ​ക​യി​ലാ​ണ് മൂ​ന്നാ​റി​ലെ സ​ഞ്ചാ​രി​ക​ൾ​ക്കാ​യി സ​ർ​വി​സ് തുടങ്ങിയിരിക്കുന്നത്. യാ​ത്ര​ക്കാ​ർ​ക്ക് കാ​ഴ്ച​ക​ൾ ആ​സ്വ​ദി​ക്കാ​ൻ ക​ഴി​യു​ന്ന ത​ര​ത്തി​ൽ പൂ​ർ​ണ​മാ​യും സു​താ​ര്യ​മാ​യ രീ​തി​യി​ലാ​ണ് ബ​സ് സ​ജ്ജീക​രി​ച്ചി​ട്ടു​ള്ള​ത്.

ബ​സി​ന്‍റെ മു​ക​ൾ ഭാ​ഗ​ത്തെയും ബോ​ഡി ഭാ​ഗ​ങ്ങ​ളി​ലെയും ഗ്ലാ​സ് പാ​ന​ലു​ക​ൾ വ​ഴി ടൂ​റി​സ്റ്റു​ക​ൾ​ക്ക് കാ​ഴ്ച ആ​സ്വ​ദി​ക്കാം. മ്യൂ​സി​ക്ക്​  ഉൾപ്പെടെ ബ​സി​ലു​ണ്ട്. കെ.എസ്.ആർ.ടി.സി ജീവനക്കാർ യാത്രാ കേന്ദ്രങ്ങളെ കുറിച്ച് വിവരണം നൽകും. യാ​ത്രാ​വേ​ള​യി​ൽ ശു​ദ്ധ​ജ​ലം, ല​ഘു​ഭ​ക്ഷ​ണ​ങ്ങ​ൾ, പാ​നീ​യ​ങ്ങ​ൾ തു​ട​ങ്ങി​യ​വ ല​ഭ്യ​മാ​കു​ന്ന​തി​നും അ​ത്യാ​വ​ശ്യ​ഘ​ട്ട​ങ്ങ​ളി​ൽ മൊ​ബൈ​ൽ ചാ​ർ​ജി​ങ് ന​ട​ത്താ​നു​മാ​കും.