റഫ്രിജറേറ്ററിൽ നിന്ന് തീ പടര്‍ന്ന് വീട് പൂര്‍ണമായും കത്തിനശിച്ചു

റഫ്രിജറേറ്ററിൽ നിന്ന് തീ പടര്‍ന്ന് വീട് പൂര്‍ണമായും കത്തിനശിച്ചു

February 10, 2025 0 By Editor

വെള്ളറട(തിരുവനന്തപുരം): റഫ്രിജറേറ്ററിൽ നിന്ന് തീ പടര്‍ന്ന് വീട് പൂര്‍ണമായും കത്തിനശിച്ചു. വെള്ളറട മണത്തോട്ടം ആനന്ദഭവനില്‍ ധര്‍മ്മരാജന്റെ വീടാണ് അഗ്‌നിക്കിരയായത്.

തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് സംഭവം. തീ ആളിപ്പടരുന്നത് കണ്ട് വീട്ടില്‍ ഉണ്ടായിരുന്നവര്‍ പുറത്തേക്ക് ഓടി മാറിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. പാറശ്ശാലയില്‍ നിന്ന് എത്തിയ അഗ്‌നിശമനസേന തീ നിയന്ത്രിച്ചു.

ഫ്രിഡ്ജിനൊപ്പം സമീപത്തുണ്ടായിരുന്ന മിക്‌സി ഇലക്ട്രോണിക് സാധനങ്ങള്‍ എല്ലാം കത്തിനശിച്ചു. വീടിന്റെ ഒരു ഭാഗത്ത് സൂക്ഷിച്ചിരുന്ന തടി ശേഖരവും കത്തി നശിച്ചു. നാല് ലക്ഷം രൂപയില്‍ അധികം നഷ്ടം കണക്കാക്കുന്നു.