റവ ഊത്തപ്പം ഇങ്ങനെ തയ്യാറാക്കി നോക്കൂ; അടിപൊളിയാണ് – rava uttapam

രാവിലെ എന്തുണ്ടാക്കും എന്നോർത്ത് ഇരിക്കുന്നവരാണോ? റവ ഊത്തപ്പം ഇങ്ങനെ തയ്യാറാക്കി നോക്കൂ, അടിപൊളിയാണ്

March 1, 2025 0 By eveningkerala

രാവിലെ എന്തുണ്ടാക്കും എന്നോർത്ത് ഇരിക്കുന്നവരാണോ? എന്നാൽ രുചികരമായ റവ ഊത്തപ്പം രുചികരമായി തയ്യാറാക്കാം. കൂട്ടികൾക്കും മുതിർന്നവർക്കും ഇഷ്ടമാകും ഈ വിഭവം.

ചേരുവകൾ

  • റവ – 1 കപ്പ്
  • വെള്ളം – 3 ഗ്ലാസ്‌
  • ഉപ്പ് – 1 സ്പൂൺ
  • സവാള – 2 എണ്ണം

തയ്യാറാക്കുന്ന വിധം

ആദ്യം റവ ഒരു പാത്രത്തിലേക്ക് ഇട്ടുകൊടുത്ത് ആവശ്യത്തിന് വെള്ളം ഒഴിച്ച് ഒന്ന് കുതിരാൻ ആയിട്ട് വയ്ക്കുക. കുതിർന്നതിനുശേഷം ഇതൊന്നു അരച്ചെടുക്കുക. അരച്ച മാവിലേക്ക് ആവശ്യത്തിന് ഉപ്പ് കൂടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് എടുക്കുക. അതിനുശേഷം മാവ് കുറച്ച് സമയം ഒന്ന് അടച്ചു വയ്ക്കുക. ഒരു നാല് മണിക്കൂറെങ്കിലും അടച്ചു വച്ചതിനുശേഷം ഒരു ദോശക്കല്ല് വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് മാവ് ദോശക്ക് പരത്തുന്നത് പോലെ പരത്തി എടുക്കുക. അതിനു മുകളിലായിട്ട് സവാള വട്ടത്തിൽ അരിഞ്ഞത് വച്ചുകൊടുക്കുക. ശേഷം ഇതിനെ രണ്ട് സൈഡും മൊരിയിച്ച് എടുക്കുക. ഇതിനു മുകളിലായിട്ട് വേണമെങ്കിൽ മാത്രം കുറച്ച് നെയ്യ് പുരട്ടി രണ്ട് സൈഡും മൊരിയിച്ച് എടുക്കാവുന്നതാണ്.