തിരുവനന്തപുരത്ത് എൻജിനീയറിങ് വിദ്യാർഥി കുത്തേറ്റ് മരിച്ചു; സഹപാഠി അറസ്റ്റിൽ

തിരുവനന്തപുരത്ത് എൻജിനീയറിങ് വിദ്യാർഥി കുത്തേറ്റ് മരിച്ചു; സഹപാഠി അറസ്റ്റിൽ

February 23, 2025 0 By eveningkerala

തിരുവനന്തപുരം: ആറ്റിങ്ങൽ നഗരൂരിൽ സ്വകാര്യ എൻജിനീയറിങ് കോളജ് വിദ്യാർഥി കുത്തേറ്റ് മരിച്ചു. നഗരൂർ രാജധാനി എൻജിനീയറിങ് കോളജിലെ മൂന്നാം വർഷ വിദ്യാർഥി വാലന്‍റീന്‍ (22) ആണ് കൊല്ലപ്പെട്ടത്. മിസോറാം സ്വദേശിയാണ്. സംഭവത്തില്‍ മിസോറാം സ്വദേശിയായ സഹപാഠി ലാസങിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ശനിയാഴ്ച രാത്രി 11 മണിയോടെ നെടുമ്പറമ്പ് ജങ്ഷനിലായായിരുന്നു സംഭവം. കോളജിന് പുറത്ത് സ്വകാര്യ സ്ഥാപനത്തിലായിരുന്നു ഇരുവരും താമസിച്ചത്. മദ്യപാനത്തിനിടയിലെ തർക്കമാണ് ആക്രമണത്തിലേക്ക് മാറിയതെന്നാണ് വിവരം. പരിക്കേറ്റ വാലന്‍റീനെ ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.