
ജോസ് കെ.മാണിയുടെ മകൾക്ക് പാമ്പുകടിയേറ്റു
February 23, 2025അമ്പലപ്പുഴ: പാമ്പുകടിയേറ്റതിനെ തുടർന്ന് ജോസ്.കെ മാണി എം.പിയുടെ മകൾ പ്രിയങ്കയെ (28) മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാതാവ് നിഷ ജോസ് കെ.മാണിയുടെ ആലപ്പുഴയിലെ വസതിയിൽ വച്ച് ശനിയാഴ്ച വൈകിട്ടാണ് പാമ്പുകടിയേറ്റത്.
24 മണിക്കൂർ നിരീക്ഷണത്തിലാണ്. പ്രിയങ്കയെ കടിച്ച പാമ്പ് ഏതാണെന്നു വ്യക്തമായിട്ടില്ലെന്നും ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്നും ഡോക്ടർമാർ അറിയിച്ചു.