
വിനോദയാത്രയ്‌ക്കിടെ മൂത്രമൊഴിക്കാൻ വാഹനത്തിൽ നിന്നിറങ്ങി; താമരശേരി ചുരത്തിൽ കൊക്കയിൽ വീണ് യുവാവിന് ദാരുണാന്ത്യം
February 23, 2025 0 By eveningkeralaകോഴിക്കോട് താമരശേരി ചുരം ഒന്‍പതാം വളവില്‍ നിന്നുവീണ് യുവാവ് മരിച്ചു. വിനോദയാത്രയ്ക്കിടയില്‍ ചുരത്തില്‍ വച്ച് കാല്‍ വഴുതി വീണാണ് വടകര വളയം തോടന്നൂര്‍ സ്വദേശിയായ അമല്‍ മരിച്ചത്.
സ്വകാര്യ സ്ഥാപനത്തില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന അമല്‍ സഹപ്രവര്‍ത്തകര്‍ക്കൊപ്പമാണ് വയനാട്ടിലേക്ക് യാത്ര തിരിച്ചത്. പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടമുണ്ടായത്. യാത്രക്കിടെ മൂത്രമൊഴിക്കാനായി ഇറങ്ങിയ സമയത്തായിരുന്നു അപകടം അത്രത്തോളം ഉയരത്തില്‍ നിന്നാണ് വീണത്. ഇവര്‍ യാത്ര ചെയ്തിരുന്ന ട്രാവലറില്‍ 13 പേരാണ് ഉണ്ടായിരുന്നത്.
പുറത്തിറങ്ങിയ അമല്‍ കാല്‍വഴുതി കൊക്കയിലേക്ക് വീഴുകയായിരുന്നു. ഒന്‍പതാം വളവില്‍ നിന്നാണ് അപകടം സംഭവിച്ചത്. കല്‍പറ്റയില്‍ നിന്നും ഫയര്‍ഫോഴ്സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. താമരശേരി താലൂക്ക് ആശുപത്രിയിലാണ് ഇപ്പോള്‍ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.
Share this:
- Click to share on Facebook (Opens in new window)
- Click to share on WhatsApp (Opens in new window)
- Click to share on LinkedIn (Opens in new window)
- Click to share on Pinterest (Opens in new window)
- Click to share on Telegram (Opens in new window)
- Click to share on Tumblr (Opens in new window)
- Click to share on Reddit (Opens in new window)
- Click to share on Threads (Opens in new window)
- Click to share on X (Opens in new window)