
മലപ്പുറത്ത് സ്‌കൂട്ടറില്‍ സഞ്ചരിച്ച അമ്മയ്ക്കും മകൾക്കും വെട്ടേറ്റു; വെട്ടിയത് ഓവര്‍ടേക്ക് ചെയ്‌തെത്തിയ ബൈക്ക് യാത്രക്കാരൻ
February 26, 2025 0 By eveningkeralaതിരൂരങ്ങാടി (മലപ്പുറം) ∙ സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന അമ്മയ്‌ക്കും മകള്‍ക്കും വെട്ടേറ്റു. ദേശീയപാത തലപ്പാറ വലിയപറമ്പിൽ ചൊവ്വാഴ്ച രാത്രി എട്ടു മണിയോടെയായിരുന്നു സംഭവം. മൂന്നിയൂര്‍ പാലക്കലില്‍ താമസിക്കുന്ന മുന്നുകണ്ടത്തില്‍ സക്കീറിന്റെ ഭാര്യ സുമി(40), മകള്‍ ഷബാ ഫാത്തിമ(17) എന്നിവര്‍ക്കാണ് വെട്ടേറ്റത്.
പാലക്കലില്‍നിന്നു മുൻപ് താമസിച്ചിരുന്ന കൂരിയാട്ടെ മരണ വീട്ടിലേക്ക് പോകുമ്പോള്‍ ഓവര്‍ടേക്ക് ചെയ്‌തെത്തിയ ബൈക്ക് യാത്രക്കാരനാണ് ഇവരെ വെട്ടിയത്. രണ്ടു പേരുടെയും വലതുകൈയ്ക്കാണ് വെട്ടേറ്റത്. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരുവരുടെയും കൈയ്ക്കു തുന്നലുണ്ട്. തിരൂരങ്ങാടി പൊലീസ് അന്വേഷണം ആരംഭിച്ചു.
Share this:
- Click to share on Facebook (Opens in new window)
- Click to share on WhatsApp (Opens in new window)
- Click to share on LinkedIn (Opens in new window)
- Click to share on Pinterest (Opens in new window)
- Click to share on Telegram (Opens in new window)
- Click to share on Tumblr (Opens in new window)
- Click to share on Reddit (Opens in new window)
- Click to share on Threads (Opens in new window)
- Click to share on X (Opens in new window)